Advertisement

അഞ്ച് വയസിൽ താഴെയുള്ള കുട്ടികൾക്ക് ട്രെയിൻ ടിക്കറ്റ് എടുക്കണോ ? [ 24 Fact Check ]

August 17, 2022
Google News 2 minutes Read
train ticket for children under 5

അഞ്ച് വയസിൽ താഴെയുള്ള കുട്ടികൾക്ക് ട്രെയിൻ ടിക്കറ്റ് എടുക്കണമെന്ന് വ്യാജ പ്രചാരണം. ഒന്ന് മുതൽ നാലു വയസ്സുവരെയുള്ള കുട്ടികൾക്ക് ട്രെയിനിൽ യാത്ര ചെയ്യണമെങ്കിൽ ടിക്കറ്റ് എടുക്കേണ്ടി വരുമെന്ന തരത്തിൽ നിരവധി മാധ്യമങ്ങൾ വാർത്ത നൽകിയിരുന്നു. ( train ticket for children under 5 )

എന്നാൽ ട്രെയിനിൽ യാത്ര ചെയ്യുന്ന കുട്ടികൾക്കുള്ള ടിക്കറ്റ് ബുക്കിംഗുമായി ബന്ധപ്പെട്ട് ഇന്ത്യൻ റെയിൽവേ ഒരു മാറ്റവും വരുത്തിയിട്ടില്ലെന്ന് റെയിൽവേ അറിയിച്ചു.

പക്ഷേ, യാത്രക്കാരുടെ ആവശ്യപ്രകാരം, അവർക്ക് വേണമെങ്കിൽ ടിക്കറ്റ് വാങ്ങാനും അവരുടെ 5 വയസ്സിന് താഴെയുള്ള കുട്ടിക്ക് ബർത്ത് ബുക്ക് ചെയ്യാനും ഒരു ഓപ്ഷൻ നൽകിയിട്ടുണ്ട്. അവർക്ക് ഒരു പ്രത്യേക ബെർത്ത് ആവശ്യമില്ലെങ്കിൽ, മുമ്പത്തെപ്പോലെ തന്നെ യാത്ര സൗജന്യമാണ്.

Read Also: ട്രെയിൻ ടിക്കറ്റ് എടുക്കുമ്പോൾ 10 ലക്ഷം രൂപയുടെ ആനുകൂല്യവും; അറിയേണ്ടതെല്ലാം

റെയിൽവേ മന്ത്രാലയത്തിന്റെ 06.03.2020 ലെ സർക്കുലർ പ്രകാരം, അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികൾക്ക് യാത്ര സൗജന്യമാണ്. എന്നാൽ, ഒരു പ്രത്യേക ബെർത്ത് അല്ലെങ്കിൽ സീറ്റ് (ചെയർ കാറിൽ) നൽകില്ല. അതിനാൽ പ്രത്യേക ബർത്ത് ക്ലെയിം ചെയ്യുന്നില്ലെങ്കിൽ ടിക്കറ്റ് എടുക്കേണ്ടതില്ല. എന്നിരുന്നാലും, 5 വയസ്സിന് താഴെയുള്ള കുട്ടികൾക്കായി സ്വമേധയാ ബെർത്ത് അല്ലെങ്കിൽ ഇരിപ്പിടം തേടുകയാണെങ്കിൽ, അവരിൽ നിന്ന് മുതിർന്നവരുടെ മുഴുവൻ നിരക്കും ഈടാക്കും.

Story Highlights: train ticket for children under 5

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here