Advertisement

പാകിസ്താനിൽ നിന്ന് വെടിക്കോപ്പുകൾ യുക്രൈനിലെത്തിച്ച് ബ്രിട്ടൻ എയർ ഫോഴ്സ്

August 18, 2022
Google News 1 minute Read

റഷ്യൻ അധിനിവേശത്തിൽ തകർന്ന യുക്രൈനെ റൊമേനിയ, ബ്രിട്ടൺ. പാകിസ്താൻ എന്നീ രാജ്യങ്ങൾ ചേർന്ന് സഹായിക്കുന്നു എന്ന് റിപ്പോർട്ട്. റൊമേനിയയിൽ നിന്ന് റാവൽപിണ്ടിയിലെ നൂർ ഖാൻ എയർബേസിലേക്ക് ദിവസവും ബ്രിട്ടണിൻ്റെ റോയൽ എയർ ഫോഴ്സ് സഞ്ചരിക്കുന്നതായി ഫ്ലൈറ്റ് റ്റാക്കിങ് വെബ്സൈറ്റുകൾ കാണിക്കുന്നു. ഈ മാസാരംഭം മുതൽ ഈ പതിവ് നടക്കുന്നുണ്ട്.

77,000 കിലോ വഹിക്കാൻ കഴിയുന്ന ഗ്ലോബ്‌മാസ്റ്റർ ആണ് ദിവസവും ഇങ്ങനെ പറക്കുന്നത്. ഇതിൽ എന്താണ് കൊണ്ടുപോകുന്നത് എന്നതിൽ വ്യക്തതയില്ല. വിഷയവുമായി ബന്ധപ്പെട്ടവർ പറയുന്നത് യുക്രൈനുള്ള സൈനിക സഹായമാണ് ഇതെന്നാണ്. പാകിസ്താനിലെത്തിക്കുന്ന സാധനങ്ങൾ യുക്രൈനു നൽകുകയാണെന്നാണ് ഇവർ അഭിപ്രായപ്പെടുന്നത്. ഇക്കാര്യത്തിൽ ഇതുവരെ ഔദ്യോഗിക പ്രതികരണം ഉണ്ടായിട്ടില്ല.

അതേസമയം, യുക്രൈന് കൂടുതൽ ആയുധങ്ങൾ നൽകാൻ അമേരിക്ക തീരുമാനിച്ചിരുന്നു. ഒരു ബില്ല്യൺ യുഎസ് ഡോളറിൻ്റെ പാക്കേജ് ഈ മാസാദ്യം പ്രഖ്യാപിച്ചിരുന്നു. ഇതോടെ യുക്രൈനുള്ള അമേരിക്കൻ സഹായം 8.8 ബില്ല്യൺ ഡോളറായി ഉയർന്നു. ഇതുവരെ പ്രഖ്യാപിച്ചതിൽ ഏറ്റവും വലിയ തുകയാണിത്.

Story Highlights: Britain airforce transporting ammunition Pakistan Ukraine

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here