‘നന്ദുവിനെ കൊലപ്പെടുത്തിയത് ഡിവൈഎഫ്‌ഐയും ലഹരി മാഫിയയും’; ആരോപണവുമായി പ്രതിപക്ഷ നേതാവ്

ആലപ്പുഴ പുന്നപ്ര സ്വദേശി നന്ദുവിന്റെ മരണം കൊലപാതകമാണെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശന്‍. ഡിവൈഎഫ്‌ഐയും ലഹരി മാഫിയയുമാണ് നന്ദുവിന്റെ മരണത്തിന് പിന്നിലെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു. ലഹരി മാഫിയ്ക്ക് നേതൃത്വം നല്‍കുന്നത് സിപിഐഎം ആണെന്നും വി ഡി സതീശന്‍ വിമര്‍ശിച്ചു. ( dyfi killed nandu alleged v d satheeshan)
സംസ്ഥാനത്തെ പൊലീസ് നിഷ്‌ക്രിയമാണെന്നും പ്രതിപക്ഷ നേതാവ് വിമര്‍ശിച്ചു. എല്ലാ അനീതിക്കും കുട പിടിച്ച് കൊടുക്കുകയല്ല പൊലീസ് ചെയ്യേണ്ടത്.പുറത്തുവന്ന നന്ദുവിന്റെ ഓഡിയോ ഡിലീറ്റ് ചെയ്തു കളയാന്‍ പോലീസ് വീട്ടുകാരോട് ആവശ്യപ്പെട്ടുവെന്നത് ഗൗരവത്തോടെ കാണുന്നു.വിഷയം ഡിജിപിയുടെയും മുഖ്യമന്ത്രിയുടെയും ശ്രദ്ധയില്‍പ്പെടുത്തുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. ട്രയിനിന് മുന്നില്‍ ചാടി ജീവനൊടുക്കിയ ആലപ്പുഴ പുന്നപ്ര സ്വദേശി നന്ദുവിന്റെ വീട് സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു വി ഡി സതീശന്‍.
Read Also: യുപിഐ പണമിടപാടുകൾക്കും സർവീസ് ചാർജ് ? ആർബിഐ പ്രതികരണം തേടി
പ്രാദേശിക ഡിവൈഎഫ്‌ഐ നേതാക്കളുടെ ഭീഷണിയും ക്രൂരമര്‍ദ്ദനവുമാണ് നന്ദുവിന്റെ മരണത്തിന് കാരണമെന്നാണ് കുടുംബം ആരോപിക്കുന്നത്. ഡിവൈഎഫ്‌ഐക്കാര്‍ പിന്തുടര്‍ന്നു മര്‍ദ്ദിച്ചപ്പോഴാണ് നന്ദു തീവണ്ടിക്കു മുന്നില്‍ ചാടിയതെന്നും ഇവര്‍ ആരോപിച്ചു.പ്രദേശത്തെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ കഞ്ചാവ് ഉപയോഗിക്കുന്നവരാണെന്നും നേരത്തെയും ഇവര്‍ വധഭീഷണി മുഴക്കിയിട്ടുണ്ടെന്നും കുടുംബം പറയുന്നു. എന്നാല്‍ മരണവുമായി യാതൊരു ബന്ധവുമില്ലെന്നാണ് ഡിവൈഎഫ്‌ഐ പറയുന്നത്. ആഗസ്റ്റ് 14 നാണ് നന്ദു തീവണ്ടിക്കു മുന്നില്‍ ചാടി ആത്മഹത്യ ചെയ്തത്.
Story Highlights: dyfi killed nandu alleged v d satheeshan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here