Advertisement

പ്ലസ്‌വൺ സീറ്റ് പ്രതിസന്ധി പ്രതിപക്ഷം സമരത്തിനിറങ്ങും; വി ഡി സതീശൻ

May 21, 2024
1 minute Read

പ്ലസ്‌വൺ സീറ്റ് പ്രതിസന്ധി പ്രതിപക്ഷം സമരത്തിനിറങ്ങുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. പ്രതിപക്ഷമുന്നയിച്ച ആവശ്യത്തിന് ഫലപ്രദമായ നടപടിയെടുക്കാൻ സർക്കാരിന് കഴിഞ്ഞില്ലെന്നും സതീശൻ പറഞ്ഞു. ഇപിജയരാജന്‍ വധശ്രമക്കേസില്‍ കെ.സുധാകരനെ കുറ്റവിമുക്തനാക്കിയ ഹൈക്കോടതി വിധി സ്വാഗതാർഹമെന്ന് വിഡി സതീശന്‍ പറഞ്ഞു.

കെ സുധാകരനെ പ്രതിയാക്കിയത് രാഷ്ട്രീയ ഉദ്ദേശത്തോടെയാണ്.കോൺഗ്രസ് നിലപാട് ശരിവെക്കുന്നതാണ് ഹൈക്കോടതി വിധി.എം വി രാഘവനെയും ആ കേസിൽ പെടുത്താൻ ശ്രമിച്ചു,അത് തെറ്റായിരുന്നു. കോൺഗ്രസ് നേതാക്കളെ പ്രതികളാക്കാനുള്ള സിപിഐഎമ്മിന്‍റെ ഗൂഢാലോചന ആയിരുന്നു കേസിന് പിന്നിൽ.

അപ്പീൽ പോകുന്നതുകൊണ്ട് ഒരു കാര്യവുമില്ല. അപ്പീൽ പോകാനുള്ള അവകാശം ഇ പി ജയരാജനുണ്ട്. പ്രോസിക്യൂഷന് കോടതിയെ ബോധ്യപ്പെടുത്താൻ കഴിഞ്ഞില്ല എങ്കിൽ ഇടത് സർക്കാരിനേയും .പിണറായി വിജയനെയുമായിരിക്കും ഇ പി ജയരാജൻ കുറ്റപ്പെടുത്തുന്നതെന്നും സതീശന്‍ പറഞ്ഞു.

Story Highlights : vd satheesan welcome acquital k sudhakaran

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top