നന്ദു മരിച്ചത് ഡിവൈഎഫ്ഐക്കാർ പിന്തുടർന്നതിന് പിന്നാലെ; കൂടുതൽ ആരോപണങ്ങളുമായി ബന്ധുക്കൾ

ആലപ്പുഴ പുന്നപ്രയിലെ നന്ദുവിന്റെ മരണത്തിൽ കൂടുതൽ ആരോപണങ്ങളുമായി ബന്ധുക്കൾ. നന്ദു മരിച്ചത് ഡിവൈഎഫ്ഐക്കാർ പിന്തുടർന്നതിന് പിന്നാലെയെന്ന് ബന്ധുക്കൾ ആരോപിച്ചു . ഡിവൈഎഫ്ഐ പ്രവർത്തകരായ മുന്ന, ഫൈസൽ എന്നിവർക്കെതിരെയാണ് ആരോപണം.
നന്ദുവിനെ ഇവർ മർദിച്ചിരുന്നെന്നും ബന്ധുക്കൾ പറയുന്നു. പരാതി നൽകിയിട്ടും പൊലീസ് നടപടി സ്വീകരിക്കുന്നില്ല. ഇതിനിടെ നന്ദു മരിക്കുന്നതിന് മുമ്പുള്ള ഫോൺ സംഭാഷണവും പുറത്തുവന്നു. നന്ദുവിനെ കാണാതാകുന്നതിന് മുൻപ് ബന്ധുവിന്റെ മൊബൈൽ ഫോണിലേക്കയച്ച ശബ്ദ സന്ദേശത്തിൽ ചിലർ ചേർന്ന് മർദിച്ചതായി പറയുന്നുണ്ട്.
Read Also: കുഴിയില്‍പ്പെടാതിരിക്കാന്‍ ബൈക്ക് വെട്ടിച്ചു; ആലപ്പുഴയില്‍ യുവാവ് മരിച്ചു
അടിപിടിയെ തുടർന്ന് യുവാവ് ട്രെയിൻ തട്ടി മരിച്ചതിൽ ദുരൂഹതയുണ്ടെന്ന് ബന്ധുക്കൾ പരാതി നൽകിയിരുന്നു. പുന്നപ്ര പുതുവൽ ബൈജുവിന്റെയും സരിതയുടെയും മകൻ ശ്രീരാജാണ് (നന്ദു–20) ഞായറാഴ്ച രാത്രി 8.10ന് മെഡിക്കൽ കോളജിന് സമീപം ട്രെയിൻ തട്ടി മരിച്ചത്. ഞായറാഴ്ച വൈകിട്ട് പുന്നപ്ര പൂമീൻ പൊഴിക്ക് സമീപം മദ്യലഹരിയിൽ ഇരുകൂട്ടർ തമ്മിൽ അടിപിടി നടന്നിരുന്നു. ഇവരെ പിടിച്ചു മാറ്റാൻ നന്ദു പോയിരുന്നു. ഇതിന് ശേഷം നന്ദുവിനെ കാണാനില്ലായിരുന്നു. തുടർന്ന് പിതാവ് ബൈജു പുന്നപ്ര സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു.
Story Highlights: Family on Nandhu’s death Alappuzha
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here