കൊവിഡ് മനുഷ്യരെ വേർപെടുത്തി, ഓണം മനുഷ്യരെ ചേർത്തു നിർത്തും: മന്ത്രി മുഹമ്മദ് റിയാസ്

കൊവിഡ് മൂലം നഷ്ടപ്പെട്ട ഓണാഘോഷം തിരിച്ചുപിടിക്കാൻ വിനോദ സഞ്ചാര വകുപ്പ്. വിപുലമായ പരിപാടികളോടെ ഇത്തവണ ഓണം കൊണ്ടാടുമെന്ന് മന്ത്രി പി. എ. മുഹമ്മദ് റിയാസ് പറഞ്ഞു. വിനോദ സഞ്ചാര വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സെപ്റ്റംബര്‍ ആറു മുതല്‍ 12 വരെ തിരുവനന്തപുരത്ത് നടക്കുന്ന ഓണം വാരാഘോഷത്തിന്റെ ഫെസ്റ്റിവല്‍ ഓഫീസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. (onam 2022 festival office inaugurated by mohammed riyas)
കൊവിഡ് മനുഷ്യരെ വേര്‍പെടുത്തി, എന്നാൽ ഓണം മനുഷ്യരെ ഒന്നിപ്പിക്കാനുള്ളതാണ്. രണ്ട് വര്‍ഷത്തിലേറെയായി നാം കൊവിഡ് ദുരിതം അനുഭവിക്കുന്നു. എന്നാല്‍ ഇത്തവണ അതെല്ലാം മറന്ന് എല്ലായിടത്തും മാതൃകാപരമായി ഓണാഘോഷ പരിപാടികൾ ഒരുക്കാനുള്ള തയ്യാറെടുപ്പിലാണ് സര്‍ക്കാരെന്നും മന്ത്രി പറഞ്ഞു.
Read Also: യുപിഐ പണമിടപാടുകൾക്കും സർവീസ് ചാർജ് ? ആർബിഐ പ്രതികരണം തേടി
മ്യൂസിയത്തിനു സമീപമുള്ള വകുപ്പ് ആസ്ഥാനത്താണ് ഫെസ്റ്റിവല്‍ ഓഫീസ് സജ്ജീകരിച്ചിരിക്കുന്നത്. പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി അധ്യക്ഷനായി. വാരാഘോഷത്തില്‍ മുപ്പത് കേന്ദ്രങ്ങളിലായി പതിനായിരത്തോളം കലാകാരന്‍മാര്‍ പരിപാടികള്‍ അവതരിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു. പരിപാടികളുടെ നടത്തിപ്പിനായി എം. എല്‍.എ മാര്‍ ചെയര്‍മാൻമാരായും വിനോദ സഞ്ചാര വകുപ്പ് ഉള്‍പ്പെടെ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ കണ്‍വീനര്‍മാരായും ഉള്ള കമ്മിറ്റികള്‍ രൂപീകരിച്ചുവെന്നും മന്ത്രി പറഞ്ഞു. പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ ഐ.ബി. സതീഷ് എം.എല്‍.എ സ്വാഗതവും, വിനോദ സഞ്ചാര വകുപ്പ് ഡയറക്ടര്‍ പി.ബി. നൂഹ് നന്ദിയും പറഞ്ഞു.
ഫെസ്റ്റിവല്‍ ഓഫീസ് പരിസരത്ത് കെട്ടിയ ഊഞ്ഞാലിൽ ആടിയ ശേഷമാണ് മന്ത്രിമാർ മടങ്ങിയത്. പിന്നാലെ ഗതാഗത വകുപ്പു മന്ത്രി ആന്റണി രാജു, വി.കെ. പ്രശാന്ത് എം. എൽ.എ എന്നിവര്‍ ഫെസ്റ്റിവല്‍ ഓഫീസ് സന്ദര്‍ശിച്ചു.
Story Highlights: onam 2022 festival office inaugurated by mohammed riyas
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here