Advertisement

‘പ്രിയ വർഗീസിൻറെ നിയമനം മരവിപ്പിച്ച ഗവർണറുടെ നടപടി പരിശോധിക്കേണ്ടത് കണ്ണൂർ സർവകലാശാല’; സർക്കാരിൻറെ മുന്നിൽ വിഷയം വന്നിട്ടില്ല: പി രാജീവ്

August 18, 2022
Google News 2 minutes Read

മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ.രാഗേഷിൻറെ ഭാര്യ പ്രിയ വർഗീസിൻറെ നിയമനം മരവിപ്പിച്ച ഗവർണറുടെ നടപടി പരിശോധിക്കേണ്ടത് കണ്ണൂർ സർവകലാശാലയെന്ന് മന്ത്രി പി.രാജീവ്. സർക്കാരിൻറെ മുന്നിൽ വിഷയം വന്നിട്ടില്ല. സർവകലാശാലകളുടെ പൂർണ അധികാരം സംസ്ഥാനങ്ങൾക്കാണെന്നും പി.രാജീവ് പറഞ്ഞു. സർവകലാശാലകളുടെ പ്രവർത്തനങ്ങളിൽ സർക്കാരിന് അവകാശങ്ങളുണ്ടെന്നും സംസ്ഥാനത്തിന്റെ പൂർണ അധികാരത്തിൽ വരുന്നതാണ് സർവകലാശാലകളെന്നും പി.രാജീവ് പറഞ്ഞു.(p rajeev reaction about kannur university)

ചാൻസലർ എന്ന നിലയിൽ ഗവർണറുടെ അധികാരം വെട്ടിക്കുറയ്ക്കാൻ സർക്കാർ ശ്രമിച്ചിട്ടില്ല. എന്നാൽ സർവകലാശാല വിഷയങ്ങൾ സംസ്ഥാന സർക്കാരിന്റെ പരിധിയിൽ വരുന്നതാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. സർവകലാശാല നിയമപരമായി മുന്നോട്ട് പോകും. ഗവർണർ എങ്ങനെ പ്രവർത്തിക്കണമെന്ന് ഭരണഘടന അനുശാസിക്കും, ചാൻസലർ എങ്ങനെ പ്രവർത്തിക്കണമെന്ന് നിയമങ്ങൾ അനുശാസിക്കും.

Read Also: പതിവ് മുടക്കിയില്ല; എട്ടാം വർഷവും ഉണ്ണിക്കണ്ണന്റെ ചിത്രവുമായി ജെസ്‌ന ഗുരുവായൂരെത്തി

അതേസമയം ഗവർണറുടെ നടപടി ചോദ്യം ചെയ്ത് കണ്ണൂർ വൈസ് ചാൻസലർ നാളെ ഹൈക്കോടതിയെ സമീപിക്കും. നടപടി ക്രമം പാലിക്കാതെയാണ് സ്റ്റേ എന്ന് കാണിച്ചാണ് ഹർജി. മലയാളം അസോസിയേറ്റ് പ്രൊഫസറായി പ്രിയ വർഗീസിന് ഒന്നാം റാങ്ക് നൽകിയുള്ള കണ്ണൂർ സർവകലാശാല ജൂലൈ 27ന് ഇറക്കിയ വിജ്ഞാപനമാണ് ഗവർണർ മരവിപ്പിച്ചത്.

Story Highlights: p rajeev reaction about kannur university

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here