വിഴിഞ്ഞം രാപകൽ സമരം മൂന്നാം ദിവസം

വിഴിഞ്ഞം തുറമുഖ കവാടം ഉപരോധിച്ചുള്ള മത്സ്യത്തൊഴിലാളികളുടെ രാപകൽ സമരം മൂന്നാം ദിവസം. ഇന്ന് കരുങ്കുളം, പുല്ലുവിള ഇടവകകളുടെ നേതൃത്വത്തിലാണ് സമരം നടത്തുക. കഴിഞ്ഞ ദിവസങ്ങളിലേത് പോലെ നൂറുകണക്കിന് മത്സ്യത്തൊഴിലാളികൾ വിഴിഞ്ഞം മുല്ലൂരിലെ സമരപ്പന്തലിലെത്തും.
ഇതേ മാതൃകയിൽ 31ആം തീയതി വരെ സമരം തുടരാനാണ് നിലവിലെ തീരുമാനം. സ്ഥലത്തെ ക്രമസമാധാന പ്രശ്നം ചർച്ച ചെയ്യാൻ ജില്ലാ ഭരണകൂടം യോഗം വിളിച്ചിട്ടുണ്ടെങ്കിലും അതിരൂപത നേതൃത്വം ഇതുവരെ മറുപടി നൽകിയിട്ടില്ല.
വിഴിഞ്ഞം തുറമുഖ നിർമ്മാണം നിർത്തിവച്ച് ആഘാത പഠനം നടത്തുക, പുനരധിവാസം പൂർത്തിയാക്കുക, തീരശോഷണം തടയാൻ നടപടി എടുക്കുക, സബ്സിഡി നിരക്കിൽ മണ്ണെണ്ണ നൽകുക എന്നിങ്ങനെ 7 ആവശ്യങ്ങൾ ഉന്നയിച്ചാണ് തിരുവനന്തപുരം ലത്തീൻ അതിരൂപത ഉപരോധ സമരം നടത്തുന്നത്.
Story Highlights: Vizhinjam day and night strike on third day
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here