ബാരിക്കേഡുകള്‍ നീക്കാന്‍ ശ്രമം; വിഴിഞ്ഞത്ത് സംഘർഷാവസ്ഥ

വിഴിഞ്ഞത്ത് മല്‍സ്യത്തൊഴിലാളികളുടെ രാപ്പകൽ ഉപരോധ സമരം മൂന്നാം ദിവസത്തിലേക്ക്. ഉപരോധത്തില്‍ വിഴിഞ്ഞത്ത് സംഘർഷാവസ്ഥ തുടരുന്നു. ബാരിക്കേഡുകള്‍ നീക്കാന്‍ സമരക്കാരുടെ ശ്രമം. ബാരിക്കേഡുകള്‍ തകര്‍ത്ത് മല്‍സ്യത്തൊഴിലാളികള്‍ മുന്നോട്ടുനീങ്ങുന്നു. തുറമുഖ കവാടത്തിലേക്ക് പ്രവേശിക്കാനാണ് ശ്രമം. സമരക്കാരും പൊലീസും തമ്മില്‍ ഉന്തുംതള്ളും. സമരക്കാര്‍ പിന്‍മാറണമെന്ന് പൊലീസ് ആവശ്യപ്പെട്ടു.
ഇതിനിടെ വിഴിഞ്ഞം തുറമുഖ നിർമ്മാണത്തിൽ സർക്കാരിന് യാതൊരു വാശിയുമില്ലെന്ന് മന്ത്രി വി അബ്‌ദുൾ റഹ്മാൻ അറിയിച്ചു. പ്രതിഷേധക്കാരെ പലതവണ ഫോണിൽ വിളിച്ചിട്ടും സംസാരിക്കാൻ സാധിച്ചില്ലെന്നും മന്ത്രി വ്യക്തമാക്കി.
Read Also: വിഴിഞ്ഞം രാപകൽ സമരം മൂന്നാം ദിവസം
നേരത്തെ വിവിധ ഘട്ടങ്ങളിലായി തുറമുഖ നിര്‍മാണവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് അതിരൂപത സമരം നടത്തിയിരുന്നു. എന്നാല്‍, ഉന്നയിച്ച പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ലെന്നാരോപിച്ചാണ് നാലാംഘട്ടമായി അനിശ്ചിതകാലസമരത്തിനു തുടക്കമിട്ടത്.
Story Highlights: Vizhinjam Port strike turn violence
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here