മുംബൈയിൽ നാല് നില കെട്ടിടം തകർന്നു| Video

മുംബൈയിൽ നാല് നില കെട്ടിടം തകർന്നു വീണു. ബോറിവാലി വെസ്റ്റ് ഏരിയയിലെ സായി ബാബ നഗറിൽ സ്ഥിതി ചെയ്യുന്ന കെട്ടിടമാണ് തകർന്നത്. എട്ട് ഫയർ എഞ്ചിനുകളും രണ്ട് റെസ്ക്യൂ വാനുകളും മൂന്ന് ആംബിയൻസുകളും സ്ഥലത്തുണ്ട്. അവശിഷ്ടങ്ങൾക്കിടയിൽ ആളുകൾ കുടുങ്ങിക്കിടക്കുന്നുണ്ടോയെന്ന് പരിശോധിക്കുകയാണ്.
ഗീതാഞ്ജലി ബിൽഡിംഗ് എന്നാണ് ഈ കെട്ടിടത്തിന്റെ പേര്. കെട്ടിടം ജീർണാവസ്ഥയിലാണെന്ന് ബിഎംസി അറിയിച്ചു. കെട്ടിടത്തിൽ നിന്നും ആളുകളെ ഒഴിപ്പിച്ചിട്ടുണ്ട്. 4-5 പേർ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നതായാണ് നാട്ടുകാർ പറയുന്നത്. ഈ അപകടത്തിന്റെ വീഡിയോയും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.
Video: 4-Storey Building Collapses In Mumbai https://t.co/KVrVh1c2uO pic.twitter.com/iyqH6hHZ4G
— NDTV (@ndtv) August 19, 2022
Story Highlights: 4-Storey Building Collapses In Mumbai
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here