ഉറങ്ങാന്‍ കിടക്കുന്നതിന് മുന്‍പ് ഈ തെറ്റുകള്‍ ചെയ്യരുത്!!

മതിയായ ഉറക്കം കിട്ടാതെ വരുമ്പോള്‍ പല ആരോഗ്യ പ്രശ്‌നങ്ങളും നമ്മളെ തേടി വരും. ഉറക്കമില്ലായ്മ ഗുരുതരമായിട്ടാണ് ഒരു വ്യക്തിയുടെ മാനസിക ശാരീരിക ആരോഗ്യത്തെ ബാധിക്കുന്നത്. എന്നാല്‍ ഉറക്കത്തിന് മുന്‍പായി നിങ്ങള്‍ ചെയ്യുന്ന ചില തെറ്റുകള്‍ നല്ല ഉറക്കം കിട്ടാത്തതിലേക്ക് നയിക്കും. അവ ഇതാണ്….
ഉറങ്ങാന്‍ കിടക്കുന്ന സമയം
നാഷണല്‍ സ്ലീപ്പ് ഫൗണ്ടേഷന്റെ അഭിപ്രായത്തില്‍ 18 മുതല്‍ 64 വയസ്സുവരെയുള്ള ആളുകള്‍ക്ക് ഏഴ് മുതല്‍ ഒമ്പത് മണിക്കൂര്‍ വരെ ഉറക്കം വേണം. 65 വയസും അതില്‍ കൂടുതലുമുള്ളവര്‍ക്ക് ഏഴ് മുതല്‍ എട്ട് മണിക്കൂര്‍ വരെയാണിത്.
എല്ലാ ദിവസവും ഉറക്കത്തിനായി ഒരു നിശ്ചിത സമയം തീരുമാനിക്കണം. ഇതനുസരിച്ച് വൈകുന്നേരത്തെ ആക്ടിവിറ്റികള്‍ ക്രമീകരിക്കാം. എല്ലാ ദിവസവും ഏതാണ്ട് ഒരേ സമയത്ത് കിടന്ന് ശീലിക്കുമ്പോള്‍ ക്രമേണ പിന്നീടുള്ള ദിവസങ്ങളില്‍ ഉറക്കം കിട്ടാന്‍ പ്രയാസമുണ്ടാകില്ല.
ഫോണ്‍ കണ്ണടയുന്നത് വരെ ഉപയോഗിക്കല്ലേ…
ചില ആളുകള്‍ ഉറക്കം തൂങ്ങിയാലും ഫോണില്‍ നിന്ന് കണ്ണെടുക്കില്ല. കണ്ണ് സ്വയം അടഞ്ഞുപോയാലേ ഇക്കൂട്ടര്‍ ഫോണ്‍ ഉപയോഗം രാത്രി നിര്‍ത്തൂ. പക്ഷേ നല്ല ഉറക്കമാണ് വേണ്ടതെങ്കില്‍ 15 മിനിറ്റ് മുന്‍പെങ്കിലും നിങ്ങള്‍ ഫോണ്‍ ഓഫാക്കണം. ഫോണില്‍ നിന്നുള്ള വെളിച്ചം നിങ്ങളുടെ ഉറക്കത്തെ വലിയതോതില്‍ ബാധിക്കും.
ഫോണ്‍ വയ്ക്കുന്നത് എവിടെ?
പലരും ഫോണ്‍ തലയുടെ പരിസരത്ത് എവിടെയെങ്കിലും വയ്ക്കും. ഉറങ്ങാന്‍ കിടക്കുന്നതിന് മുന്‍പ് പല പ്രാവശ്യം ഫോണെടുക്കുകയും ചെയ്യും. ഇതാണ് ഉറക്കം ശരിയായ സമയത്ത് കിട്ടാത്തതിന്റെ മറ്റൊരു കാരണം. ഉറങ്ങാന്‍ കിടക്കുമ്പോള്‍ ഫോണ്‍ കയ്യെത്താത്ത ദൂരത്ത് വയ്ക്കാന്‍ ശ്രമിക്കുക.
രാത്രി വ്യായാമം
പലര്‍ക്കും ജീവിതചര്യകള്‍ കാരണം വൈകുന്നേരമോ രാത്രിയോ ആകും വര്‍ക്കൗട്ട്/വ്യായാമം ചെയ്യാന്‍ സമയം കിട്ടുക. പക്ഷേ രാത്രി ഉറങ്ങാന്‍ കിടക്കുന്നതിന് തൊട്ടുമുന്‍പ് വ്യായാമം ചെയ്യുന്നത് നിങ്ങളുടെ സുഖകരമായ ഉറക്കത്തെ ബാധിക്കും. നാഷണല്‍ സ്ലീപ് ഫൗണ്ടേഷന്റെ പഠനത്തില്‍ ഇത് തെളിയിച്ചിട്ടുണ്ട്.
Read Also: ഈ തെറ്റുകള്‍ നിങ്ങള്‍ പ്രഭാതത്തില്‍ ഒരിക്കലും ചെയ്യരുത്!
ഭക്ഷണം വൈകിക്കഴിക്കുന്നത്
നിങ്ങള്‍ പതിവായി ഉറങ്ങുന്നതിന് രണ്ട് മണിക്കൂര്‍ മുമ്പ് കട്ടിയുള്ളതോ ലഘുഭക്ഷണമോ കഴിക്കുന്നുണ്ടെങ്കില്‍ അത് ഉറക്കത്തെ ബാധിക്കുമെന്ന് യു.എസ്. നാഷണല്‍ ലൈബ്രറി ഓഫ് മെഡിസിന്‍ പറയുന്നു. നല്ല ആരോഗ്യത്തിനും ഉറക്കത്തിനുമായി രാത്രി ഭക്ഷണം നേരത്തെ കഴിക്കാന്‍ ശ്രമിക്കുക.
Story Highlights: 5 Mistakes you make before bed that ruining your sleep
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here