Advertisement

2018നെക്കാള്‍ അപകടകരം; 500 വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ വരള്‍ച്ചയില്‍ യൂറോപ്പ്

August 19, 2022
3 minutes Read
Europe witnessing worst dry spell in recent times reports says

500 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായി യൂറോപ് ഏറ്റവും രൂക്ഷമായ വരള്‍ച്ചയില്‍. യൂറോപ്യന്‍ കമ്മിഷന്‍ ജോയിന്റ് റിസേര്‍ച്ച് സെന്ററിലെ മുതിര്‍ന്ന ഗവേഷകനാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്. 2018ല്‍ ഉണ്ടായതിനേക്കാള്‍ മോശമായ അനന്തരഫലമാകും ഇത്തവണത്തെ വരള്‍ച്ചയില്‍ യൂറോപ്പ് നേരിടേണ്ടിവരിക.(Europe witnessing worst dry spell in recent times reports says )

കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച്, പടിഞ്ഞാറന്‍ മധ്യ യൂറോപ്പ്, ബ്രിട്ടണ്‍ എന്നിവിടങ്ങളില്‍ അടുത്ത മൂന്ന് മാസങ്ങളില്‍ കൂടുതല്‍ വരണ്ട കാലാവസ്ഥയാണ് പ്രതീക്ഷിക്കുന്നത്. റൈന്‍, ലോയര്‍ തുടങ്ങിയ പ്രധാന ജലാശയങ്ങള്‍ വറ്റിവരളുന്നത് യൂറോപിനെ സാരമായി ബാധിച്ചരിക്കുകയാണ്. സ്‌കാന്‍ഡിനേവിയന്‍ മേഖലയിലുടനീളം കടല്‍ വഴികളിലൂടെയുള്ള ചരക്ക് ഗതാഗതവും നിലച്ചു.

വൈദ്യുതി ഗതാഗതത്തിന്റെ 90 ശതമാനവും ജലവൈദ്യുതത്തെ ആശ്രയിക്കുന്ന നോര്‍വേയെയാണ് ഇവ ഏറ്റവും ഗുരുതരമായി ബാധിക്കുന്നത്. യൂറോപ്യന്‍ കമ്മീഷന്റെ യൂറോപ്യന്‍ ഡ്രോട്ട് ഒബ്‌സര്‍വേറ്ററിയില്‍ നിന്നുള്ള മൊത്തം കണക്കുകള്‍ പ്രകാരം യൂറോപ്യന്‍ ഭൂപ്രകൃതിയുടെ 17 ശതമാനം അപകടത്തിലാണ്.
പ്രദേശത്തിന്റെ 47 ശതമാനവും കടുത്ത വരള്‍ച്ചയെയാണ് നേരിടുന്നത്.

Read Also: യുഎഇയിൽ പൊടിക്കാറ്റിന് ശമനം; തടസപ്പെട്ട വിമാന സർവീസുകൾ സാധാരണ നിലയിൽ

ഇറ്റലിയിലെ ഗാര്‍ഡ തടാകത്തിലെ ജലനിരപ്പ് 15 വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയിലേക്ക് എത്തിയതായി മാധ്യമ റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇറ്റലിയുടെ വടക്കന്‍ ഭാഗം 70 വര്‍ഷത്തിനിടയിലെ ഏറ്റവും മോശം വരള്‍ച്ചയെയാണ് നേരിടുന്നത്.

Story Highlights: Europe witnessing worst dry spell in recent times reports says

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top