Advertisement

പൈലറ്റുമാർ ഉറങ്ങിപ്പോയതിനെ തുടർന്ന് വിമാനം പറന്നത് 37000 അടി ഉയരത്തിൽ

August 19, 2022
Google News 2 minutes Read

പൈലറ്റുമാർ ഉറങ്ങിപോയതിനെ തുടർന്ന് വിമാനം പറന്നത് 37000 അടി ഉയരത്തിൽ. വൻ ദുരന്തമാണ് തലനാരിഴയ്ക്ക് ഒഴിവായത്. സുഡാനിലെ ഖാർത്തൂമിൽ നിന്ന് എത്യോപ്യയുടെ തലസ്ഥാനമായ അഡിസ് അബാബയിലേക്കുള്ള വിമാനത്തിലെ പൈലറ്റുമാരാണ് ഉറങ്ങിപോയത്. ഈ കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു സംഭവം. വിമാനത്താവളത്തിനരികെ എത്തിയപ്പോൾ എയർ ട്രാഫിക് കൺട്രോൾ (എടിസി) മുന്നറിയിപ്പ് നൽകിയെങ്കിലും ലാൻഡിംഗ് ഉണ്ടായില്ല. കൺട്രോൾ റൂമിൽ നിന്ന് നിരവധി തവണ പൈലറ്റുമാരുമായി ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഒന്നും തന്നെ ഫലം കണ്ടില്ല.(pilots fall asleep at 37000 feet miss landing)

ഒടുവിൽ വിമാനം ഇറക്കേണ്ടിയിരുന്ന റൺവേയും മറികടന്ന് പോയപ്പോൾ ഓട്ടോപൈലറ്റ് സംവിധാനം വിച്ഛേദിക്കപ്പെടുകയും അലാറം അടിക്കുകയും ചെയ്തു. ഇതേതുടർന്ന് ഉച്ചത്തിലുള്ള അലാറം കേട്ട് പൈലറ്റുമാർ ഉണരുകയായിരുന്നു. വലിയൊരു അപകടമാണ് തലനാരിഴയ്ക്ക് ഒഴിവായത്. അത് കഴിഞ്ഞ് ഏകദേശം 25 മിനുറ്റിന് ശേഷമാണ് വിമാനം താഴെ ഇറക്കിയത്. ഏകദേശം രണ്ടര മണിക്കൂറിന് ശേഷം അടുത്ത യാത്ര ആരംഭിച്ചു.

Read Also: മലയോര ഹൈവേ ഒരു കേന്ദ്ര പദ്ധതിയാണോ ?

യാത്രക്കാർക്കും ഒരു പരിക്കും സംഭവിക്കാതെ തിരിച്ചെത്തി. വലിയൊരു ദുരന്തം കണ്മുന്നിൽ മിന്നിമറഞ്ഞതിന്റെ ഞെട്ടലിലാണ് എല്ലാവരും. ഏവിയേഷൻ അനലിസ്റ്റ് അലക്‌സ് മച്ചറസ് സംഭവത്തെ അപലപിച്ചു. പൈലറ്റുമാർ ക്ഷീണമാണ് ഇതിന് കാരണമായതെന്നും കുറ്റപ്പെടുത്തി. ഇതിനു മുമ്പും ഇത്തരം സമാനമായ സംഭവങ്ങൾ റിപ്പോർട് ചെയ്തിട്ടുണ്ട്. ന്യൂയോർക്കിൽ നിന്ന് റോമിലേക്കുള്ള ഐടിഎ എയർവേയ്‌സ് വിമാനം 38,000 അടി ഉയരത്തിൽ സഞ്ചരിക്കുന്നതിനിടെ രണ്ട് പൈലറ്റുമാർ ഉറങ്ങിപ്പോയതായാണ് റിപ്പോർട്.

Story Highlights: pilots fall asleep at 37000 feet miss landing

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here