Advertisement

ഇന്ത്യ-ചൈന ബന്ധം ഏറ്റവും ദുഷ്‌കരമായ ഘട്ടത്തില്‍; എസ്.ജയശങ്കര്‍

August 19, 2022
Google News 3 minutes Read
s jaishankar about india china current relation

ഇന്ത്യ-ചൈന ബന്ധം അങ്ങേയറ്റം ദുഷ്‌കരമായ ഘട്ടത്തിലൂടെയാണ് കടന്ന് പോകുന്നതെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍. ഇന്ത്യ-ചൈന ബന്ധം എവിടെ പോകുന്നു എന്നതാണ് ഇന്നത്തെ വലിയ ചോദ്യങ്ങളിലൊന്നെന്നും തായ്‌ലന്‍ഡിലെ ചുലലോങ്‌കോണ്‍ യൂണിവേഴ്‌സിറ്റിയില്‍ സംസാരിക്കവേ വിദേശകാര്യ മന്ത്രി പറഞ്ഞു.(s jaishankar about india china current relation)

ഇന്ത്യയും ചൈനയും ഒന്നു ചേരുമ്പോള്‍ ഒരുഏഷ്യന്‍ നൂറ്റാണ്ട് സംഭവിക്കുമെന്ന ഡെങ് സിയാവോപിംഗിന്റെ വാക്കുകള്‍ ഓര്‍മപ്പെടുത്തിയായിരുന്നു എസ് ജയശങ്കറിന്റെ പ്രസംഗം. ചൈനയുടെ നടപടികള്‍ ഇത്തരത്തിലാണെങ്കില്‍ ഇന്ത്യയും ചൈനയും ഒന്നിച്ചുള്ള ഏഷ്യന്‍ നൂറ്റാണ്ട് സംഭവിക്കുമോയെന്ന ആശങ്ക അദ്ദേഹം അറിയിച്ചു.

‘അതിര്‍ത്തി പ്രദേശങ്ങളില്‍ കഴിഞ്ഞ രണ്ട് വര്‍ഷമായി ചൈന ചെയ്ത കാര്യങ്ങള്‍ കാരണം ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം പ്രയാസകരമായ ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്,’ യഥാര്‍ത്ഥ നിയന്ത്രണ രേഖ ലഡാക്ക് സെക്ടറിലെ സൈനിക തര്‍ക്കത്തെ പരാമര്‍ശിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.

Read Also: ഏഴ് തായ്‌വാൻ വിഘടനവാദി ഉദ്യോഗസ്ഥർക്കെതിരെ ഉപരോധം ഏർപ്പെടുത്തി ചൈന

മറ്റ് രാജ്യങ്ങളുടെ വിമര്‍ശനം അവഗണിച്ച് റഷ്യയില്‍ നിന്നുള്ള ക്രൂഡ് ഓയില്‍ ഇറക്കുമതിയില്‍ ഇന്ത്യയുടെ നിലപാടും വിദേശകാര്യമന്ത്രി വ്യക്തമാക്കി. എണ്ണയ്ക്ക് ഉപരോധങ്ങളൊന്നുമില്ലെന്നും താഴ്ന്ന വരുമാനമുള്ള രാജ്യമായതുകൊണ്ട് ഇന്ത്യയെ സംബന്ധിച്ചിടത്തോളം എണ്ണ വിലയിലെ വര്‍ദ്ധനവ് ശരിക്കും വേദനിപ്പിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

Story Highlights: s jaishankar about india china current relation

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here