Advertisement

‘പഹൽഗാം ഭീകരാക്രമണം നടത്തിയവരെ നിയമത്തിന് മുന്നിൽ കൊണ്ടു വരും’; വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കർ

15 hours ago
Google News 2 minutes Read

ചൈനയിലെ ടിയാൻജിനിൽ നടന്ന എസ്‌സി‌ഒ യോഗത്തിൽ തീവ്രവാദത്തെ രൂക്ഷമായി വിമർശിച്ച് വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കർ. ഭീകരതക്കെതിരെ വിട്ടുവീഴ്ച ഇല്ലാത്ത നിലപാട് സ്വീകരിക്കണമെന്നും കേന്ദ്രമന്ത്രി എസ് ജയ്ശങ്കർ യോഗത്തിൽ ആവശ്യപ്പെട്ടു. പാകിസ്ഥാൻ വിദേശകാര്യ മന്ത്രിയുടെ സാന്നിധ്യത്തിൽ ആയിരുന്നു മന്ത്രി എസ് ജയ്ശങ്കറിന്റെ പരാമർശം

പഹൽഗാമിൽ ആക്രമണം നടത്തിയവരെ നിയമത്തിനു മുന്നിൽ കൊണ്ടു വരും. പഹൽ​ഗാമിൽ ഭീകരാക്രമണം നടത്തിയത് മതപരമായ വേർതിരിവ് ഉണ്ടാക്കാനും ടൂറിസത്തെ തകർക്കുന്നതിനും വേണ്ടിയാണെന്നും എസ് ജയ്ശങ്കർ പറഞ്ഞു. ജമ്മു കശ്മീരിന്റെ ടൂറിസം സമ്പദ്‌വ്യവസ്ഥയെ തകർക്കാനും മതപരമായ വേർതിരിവ് വിതയ്ക്കാനും മനഃപൂർവ്വം നടത്തിയ ആക്രമണമാണിതെന്ന് ജയ്ശങ്കർ പറഞ്ഞു.

Read Also: പഞ്ചാബിലെ സുവർണക്ഷേത്രത്തിന് വീണ്ടും ബോംബ് ഭീഷണി; സുരക്ഷ ശക്തമാക്കി

കൂട്ടക്കൊലയെ ശക്തമായി അപലപിച്ച യുഎൻ സുരക്ഷാ കൗൺസിലിന്റെ പ്രസ്താവനയെ അദ്ദേഹം പരാമർശിച്ചു. നിന്ദ്യമായ ഭീകരപ്രവർത്തനത്തിന്റെ കുറ്റവാളികളെയും, സംഘാടകരെയും, ധനസഹായം നൽകുന്നവരെയും, സ്പോൺസർമാരെയും നിയമത്തിന് മുന്നിൽ കൊണ്ടുവരേണ്ടകതുണ്ടെന്ന് വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കർ വ്യക്തമാക്കി.

Story Highlights : Will bring Pahalgam attackers to justice: says S Jaishankar 

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here