Advertisement

ഭീകരര്‍ പഹല്‍ഗാം തിരഞ്ഞെടുത്തത് വിനോദ സഞ്ചാരികള്‍ കൂടുതലായെത്തുന്ന വിദൂര പ്രദേശമായതിനാല്‍, ആക്രമണം നടത്തിയത് മൂന്ന് ഭീകരര്‍: എന്‍ഐഎ

2 hours ago
Google News 3 minutes Read
Pahalgam attackers chose Baisaran Valley as it was deserted: NIA

രാജ്യത്തെ നടുക്കിയ പഹല്‍ഗാം ഭീകരാക്രമണത്തില്‍ നേരിട്ട് പങ്കെടുത്തത് മൂന്ന് ഭീകരരെന്ന് എന്‍ഐഎ റിപ്പോര്‍ട്ട്. ഇവര്‍ക്ക് ലഷ്‌കര്‍ ഇ ത്വയ്ബയുമായി ബന്ധമുണ്ടെന്നും എന്‍ഐഎ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതാദ്യമായാണ് പഹല്‍ഗാം ആക്രമണത്തെക്കുറിച്ചുള്ള കണ്ടെത്തലുകള്‍ എന്‍ഐഎ ഔദ്യോഗികമായി പുറത്തുവിടുന്നത്. (Pahalgam attackers chose Baisaran Valley as it was deserted: NIA)

പാക് ഭീകരര്‍ക്ക് സഹായം ചെയ്ത രണ്ടുപേരെ എന്‍ഐഎ അറസ്റ്റ് ചെയ്തിട്ടുണ്ട്. പര്‍വേയ്‌സ്, ബാഷീര്‍ എന്നിവരെയാണ് എന്‍ഐഎ പിടികൂടിയത്. ആക്രമണത്തില്‍ പങ്കെടുത്ത ഭീകരരുടെ വിവരങ്ങള്‍ ഇരുവരും എന്‍ഐഎയ്ക്ക് നല്‍കിയതായാണ് വിവരം. നേരിട്ട് പങ്കെടുത്ത മൂന്നുപേരും പാക് പൗരന്മാരാണ്. പഹല്‍ഗാം വിനോദസഞ്ചാര കേന്ദ്രത്തിന് തൊട്ടടുത്തായിരുന്നു മൂന്ന് ഭീകരരും ഒരുമിച്ച് താമസിച്ചിരുന്നത്. ഭക്ഷണം, താമസസൗകര്യം, മറ്റ് സൗകര്യങ്ങളും ഇരുവരും ചേര്‍ന്ന് ഭീകരര്‍ക്ക് നല്‍കിയെന്നും പര്‍വേയ്‌സും ബാഷീറും എന്‍ഐയോട് സമ്മതിച്ചിട്ടുണ്ട്.

Read Also: എ കെ ശശീന്ദ്രന്റെ സഹോദരിപുത്രിയുടെ മരണം കൊലപാതകം; കൊലയ്ക്ക് ശേഷം ഭര്‍ത്താവ് ആത്മഹത്യ ചെയ്‌തെന്ന് പൊലീസ്

വിനോദ സഞ്ചാരികള്‍ ധാരാളമുള്ളതും എന്നാല്‍ ആളുകളുടെ സാന്ദ്രത തീരെക്കുറഞ്ഞതുമായതിനാലാണ് മിനി സ്വിറ്റ്‌സന്‍ലന്‍ഡ് എന്നറിയപ്പെടുന്ന ബൈസരണ്‍ വാലി തന്നെ ഭീകരര്‍ ആക്രമണത്തിനായി തിരഞ്ഞെടുത്തത്. സൈന്യത്തിന്റെ സാന്നിധ്യം കുറവായതും ഭീകരവാദികള്‍ കണക്കിലെടുത്തു. പിന്നീട് സൈന്യം നടത്തിയ ഓപ്പറേഷന്‍ മഹാദേവിലൂടെ മൂന്ന് ഭീകരരേയും വധിച്ചെന്നും എന്‍ഐഎ കൂട്ടിച്ചേര്‍ത്തു.

Story Highlights : Pahalgam attackers chose Baisaran Valley as it was deserted: NIA 

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here