Advertisement

താമരശ്ശേരിയിൽ ടിപ്പർ ലോറി ദേഹത്ത് കയറി യുവതി മരിച്ചു

August 19, 2022
1 minute Read
thamarassery tipper lorry accident woman dead

കോഴിക്കോട് താമരശ്ശേരിയിൽ ടിപ്പർ ലോറി ദേഹത്ത് കയറി യുവതി മരിച്ചു. താമരശ്ശേരി ചുങ്കം പനംതോട്ടം ഓർക്കിഡ് ഹൗസിംഗ് കോളനിയിലെ ഫാത്തിമ സാജിത ആണ് മരിച്ചത്. 30 വയസായിരുന്നു.

താമരശ്ശേരി ഫോറസ്റ്റ് ഓഫീസിന് സമീപം ഇന്ന് രാവിലെ കുട്ടിയെ സ്‌കൂൾ ബസ്സിൽ കയറ്റി വിടാനായി കാത്തുനിൽക്കുമ്പോഴായിരുന്നു അപകടം. റോഡ് കരാറുകാരായ ശ്രീ ധന്യ കൺസ്ട്രക്ഷൻ കമ്പനിയുടെ ടിപ്പറാണ് അപകടമുണ്ടാക്കിയത്. ടിപ്പർ ദേഹത്ത് കയറിയിറങ്ങി യുവതി തൽക്ഷണം മരിച്ചു. മാധ്യമപ്രവർത്തകൻ ആബിദ് അടിവാരത്തിന്റെ ഭാര്യയാണ് മരിച്ച ഫാത്തിമ സാജിത.

കഴിഞ്ഞ ദിവസം ഇതേ കമ്പനിയുടെ മറ്റൊരു ടിപ്പർ ലോറി പിന്നിലേക്ക് എടുത്തപ്പോൾ സ്‌കൂട്ടറിന് മേലെ കയറി ഇറങ്ങിയിരുന്നു. തലനാരിഴക്കാണ് യുവതി രക്ഷപ്പെട്ടത്.

Story Highlights: thamarassery tipper lorry accident woman dead

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top