തിരുവനന്തപുരം നഗരസഭ ജനങ്ങളിലേക്ക്; ലഭിക്കുന്നത് വലിയ ജനപിന്തുണയെന്ന് ആര്യ രാജേന്ദ്രൻ

തിരുവനന്തപുരം നഗരസഭയുടെ ജനകീയ ക്യാമ്പയിനായ ‘നഗരസഭ ജനങ്ങളിലേക്ക്’ എന്ന പരിപാടിയുടെ അഞ്ചാംഘട്ടം തിരുവല്ലം സോണൽ ഓഫീസിൽ നടന്നു. 109 പരാതികളാണ് തിരുവല്ലം സോണൽ ഓഫീസിലെ ക്യാമ്പയിനിൽ കേട്ടത്. പരാതികൾ നടപടികൾക്കായി ഉദ്യോഗസ്ഥർക്ക് കൈമാറി. ( Arya Rajendran’s Facebook post )
നഗരസഭ ജനങ്ങളിലേക്ക് ക്യാമ്പയിൻ അഞ്ചാം ഘട്ടം പൂർത്തിയായപ്പോൾ വലിയ ജനപിന്തുണയാണ് ലഭിക്കുന്നതെന്ന് മേയർ ആര്യ രാജേന്ദ്രൻ ഫെയ്സ്ബുക്കിൽ കുറിച്ചു. “നഗരസഭ ജനങ്ങളിലേക്ക്” എന്ന ക്യാമ്പയിന്‍ പരിപാടി വൻ വിജയമാക്കുന്നതിന് എല്ലാ നഗരവാസികളുടെയും പങ്കാളിത്തം ഉണ്ടാകണമെന്ന് മേയർ അഭ്യര്‍ത്ഥിച്ചു.
സോണലുകളിലെ പരിപാടികൾ
കുടപ്പനക്കുന്ന് – 23.08.2022
ഫോർട്ട് -25.08.2022
ഉള്ളൂർ -27.08.2022
ആറ്റിപ്ര -29.08.2022
കഴക്കൂട്ടം -15.09.2022
കടകംപള്ളി -16.09.2022
Story Highlights: Arya Rajendran’s Facebook post
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here