Advertisement

ജപ്പാനില്‍ ആഞ്ഞടിച്ച് കൊവിഡ്; 24 മണിക്കൂറിനിടെ രണ്ടരലക്ഷം രോഗികള്‍

August 20, 2022
Google News 2 minutes Read

ജപ്പാനില്‍ അപകടകരമായ വിധത്തില്‍ ആഞ്ഞടിച്ച് കൊവിഡ്. 24 മണിക്കൂറിനിടെ ജപ്പാനിലെ രണ്ടരലക്ഷത്തിലധികം പേരാണ് കൊവിഡ് ബാധിതരായത്. 261029 പേര്‍ക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. ദിനംപ്രതി ജപ്പാനില്‍ കൊവിഡ് രോഗികളുടെ എണ്ണം ഉയരുകയാണ്. (Japan reports 261,029 coronavirus cases)

ടോക്കിയോ നഗരത്തില്‍ മാത്രം 27,676 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഒസാക്ക (22,798), ഐച്ചി (17,716), ഫുകുവോക്ക (15,726), ഹ്യോഗോ (12,260), സൈതാമ (11,327), കനഗാവ (9,562), ഹിരോഷിമ (8,775), ഹൊക്കൈഡോ (8,632), 18,65 , ഷിസുവോക (7,100) എന്നിങ്ങനെയാണ് ജപ്പാനിലെ പ്രധാന നഗരങ്ങളില്‍ ഇന്നലെ സ്ഥിരീകരിച്ച് കൊവിഡ് കേസുകളുടെ എണ്ണം.

Read Also: യുപിഐ പണമിടപാടുകൾക്കും സർവീസ് ചാർജ് ? ആർബിഐ പ്രതികരണം തേടി

വ്യാഴാഴ്ച 255534 കൊവിഡ് കേസുകളായിരുന്നു ജപ്പാനില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നത്. അന്നുവരെയുണ്ടായ ഏറ്റവും ഉയര്‍ന്ന രോഗനിരക്കായിരുന്നു അത്. എന്നാല്‍ വെള്ളിയാഴ്ച പുതിയ കണക്കുകള്‍ വന്നതോടെ ഈ റെക്കോര്‍ഡ് വീണ്ടും തിരുത്തപ്പെടുകയായിരുന്നു. കൊവിഡിന്റെ ഏഴാം തരംഗമാണ് ഇപ്പോള്‍ ജപ്പാനില്‍ ആഞ്ഞടിക്കുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്. രോഗം കടുത്ത് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണവും ജപ്പാനില്‍ ക്രമാതീതമായി ഉയരുകയാണെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്.

Story Highlights: Japan reports 261,029 coronavirus cases

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here