‘ഏകപക്ഷീയമായി സെര്‍ച്ച് കമ്മിറ്റി രൂപീകരിച്ചു’; ഗവര്‍ണര്‍ക്കെതിരെ പ്രമേയം പാസാക്കി കേരള സര്‍വകലാശാല

ചാന്‍സിലറായ ഗവര്‍ണര്‍ക്കെതിരെ പ്രമേയം പാസാക്കി കേരള സര്‍വകലാശാല. സര്‍വകലാശാലയുടെ സെനറ്റ് യോഗമാണ് സെര്‍ച്ച് കമ്മിറ്റി വിഷയത്തില്‍ ഗവര്‍ണര്‍ക്കെതിരെ പ്രമേയം പാസാക്കിയത്. വൈസ് ചാന്‍സിലര്‍ നിയമനവുമായി ബന്ധപ്പെട്ട് ഏകപക്ഷീയമായി സെര്‍ച്ച് കമ്മിറ്റി രൂപീകരിച്ചുവെന്നാണ് പ്രമേയം.
സര്‍വകലാശാലയുമായി കൂടിയാലോചിക്കാതെയാണ് കമ്മിറ്റി രൂപീകരിച്ചത്. സെര്‍ച്ച് കമ്മിറ്റി രൂപീകരിച്ചത് ഗവര്‍ണര്‍ തന്നെ പിന്‍വലിക്കണമെന്നും പ്രമേയത്തില്‍ ആവശ്യപ്പെടുന്നു. സെര്‍ച്ച് കമ്മിറ്റിയിലേക്ക് തല്‍ക്കാലം സര്‍വകലാശാലയുടെ പ്രതിനിധിയെ തെരഞ്ഞെടുക്കില്ല.
Read Also: കേരള സര്‍വകലാശാല വി.സി നിയമനം; സെര്‍ച്ച് കമ്മിറ്റി രൂപീകരിച്ച് ഗവര്‍ണര്‍
നിയമസഭയില്‍ ചാന്‍സിലറുടെ അധികാരം പരിമിതപ്പെടുത്തുന്ന നിയമഭേദഗതിക്ക് ശേഷം ഇക്കാര്യം ആലോചിച്ചാല്‍ മതിയെന്നാണ് സര്‍വകലാശാലയുടെ നിലപാട്. എന്നാല്‍ പ്രമേയം പാസാക്കിയ സാഹചര്യത്തില്‍ കേരള സര്‍വകലാശാല വൈസ് ചാന്‍സിലര്‍ക്കെതിരെ ഗവര്‍ണര്‍ നടപടിയെടുത്തേക്കുമെന്ന് സൂചനയുണ്ട്.
Story Highlights: Kerala University passed resolution against governor arif mohammad khan