മുംബൈയില്‍ ഭീകരാക്രമണം നടത്തുമെന്ന് ഭീഷണി; സന്ദേശം പാകിസ്താനിൽ നിന്ന്

മുംബൈയില്‍ ഭീകരാക്രമണം നടത്തുമെന്ന് ഭീഷണി. മുംബൈ പൊലീസ് ട്രാഫിക്ക് കണ്‍ട്രോള്‍ സെല്ലിന്റെ വാട്‌സാപ്പ് നമ്പരിലേക്ക് സന്ദേശം എത്തിയത്. ആറു പേരടങ്ങിയ സംഘമാണ് ആക്രമണം നടത്തുകയെന്നും അജ്ഞാത സന്ദേശത്തിൽ പറയുന്നു. മുംബൈയില്‍ പൊലീസിനും സുരക്ഷാ ഏജന്‍സികള്‍ക്കും ജാഗ്രതാനിര്‍ദേശം നല്‍കി.
26/11 പോലെ ആക്രമിക്കുമെന്ന് ഭീഷണിപ്പെടുത്തുന്ന സന്ദേശമാണ് അയച്ചിരിക്കുന്നത്. ഉദയ്പുര്‍ കൊലപാതകം, സിന്ധു മൂസാവാല കൊലപാതകം എന്നിവയെക്കുറിച്ചു ഇതിൽ പരാമര്‍ശമുണ്ട്. മുൻപും സമാന രീതിയിലുള്ള സന്ദേശങ്ങൾ വന്നിട്ടുണ്ടെന്ന് അധികൃതർ പറയുന്നു. ഇത്തവണ ഭീഷണി സന്ദേശം ലഭിച്ചത് പാകിസ്താനിലെ നമ്പരിൽ നിന്നായതിനാൽ ഗൗരവത്തോടെയാണ് കാണുന്നത്. സന്ദേശത്തിന്റെ ഉറവിടത്തെക്കുറിച്ച് പൊലീസ് അന്വേഷണം തുടരുകയാണ്.
മഹാരാഷ്ട്രയിലെ റായ്ഗഡിലെ ഹരിഹരേശ്വര്‍ ബീച്ചില്‍ മൂന്ന് എകെ 47 ഉള്‍പ്പെടെയുള്ള ആയുധങ്ങള്‍ നിറച്ച ആഡംബര ബോട്ട് കഴിഞ്ഞ ദിവസം ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ഭീകരാക്രമണ ഭീഷണി എത്തിയിരിക്കുന്നത്.
Story Highlights: Mumbai Police receives 26/11-like terrorist attack threat from Pakistani phone number
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here