നാട്ടില്‍ നിന്ന് തിരിച്ചെത്തിയ രാത്രി തൃശൂര്‍ സ്വദേശിയെ മക്കയിലെ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

അവധി കഴിഞ്ഞ് നാട്ടില്‍ തിരിച്ചെത്തിയ രാത്രി പ്രവാസിയെ മക്കയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തൃശൂര്‍ ചേലക്കര മേപ്പാടത്തെ പുത്തന്‍പീടികയില്‍ അബ്ദുള്‍ അസീസാണ് മരിച്ചത്. 42 വയസായിരുന്നു. ഹൃദയാഘാതമാണ് മരണകാരണമെന്ന് പൊലീസ് പറഞ്ഞു. (native of thrissur died in makkah)
രണ്ടാഴ്ചത്തെ അവധി കഴിഞ്ഞാണ് അബ്ദുള്‍ അസീസ് വ്യാഴാഴ്ച മക്കയില്‍ തിരിച്ചെത്തിയത്. അന്ന് രാത്രി ഉറങ്ങാന്‍ കിടന്ന ഇദ്ദേഹത്തെ വെള്ളിയാഴ്ച സുഹൃത്തുക്കള്‍ ഫോണില്‍ വിളിച്ചിട്ട് കിട്ടാതെ വന്നതോടെ ഇവര്‍ മുറിയിലേക്ക് നേരിട്ടെത്തുകയായിരുന്നു. എന്നാല്‍ മുറി അകത്തുനിന്നും പൂട്ടിയ നിലയിലായിരുന്നു. ദീര്‍ഘനേരം കാത്തുനിന്നിട്ടും വിളിച്ചുനോക്കിയിട്ടും മുറി തുറക്കാതായതോടെ സുഹൃത്തുക്കള്‍ പൊലീസിനെ വിവരമറിയിച്ചു. പൊലീസെത്തി വാതില്‍ പൊളിച്ചുനോക്കിയപ്പോഴാണ് അബ്ദുള്‍ അസീസിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഉറക്കത്തില്‍ ഹൃദയാഘാതം സംഭവിച്ചതാണ് മരണത്തിന് കാരണമായതെന്ന് പൊലീസ് പറഞ്ഞു.
Read Also: യുപിഐ പണമിടപാടുകൾക്കും സർവീസ് ചാർജ് ? ആർബിഐ പ്രതികരണം തേടി
മക്കയിലെ പിസിടി കമ്പനിയാണ് അബ്ദുള്‍ അസീസ് ജോലി ചെയ്ത് വന്നിരുന്നത്. കുമ്മിടിയില്‍ ഹഫ്‌സത്താണ് ഭാര്യ. ഫാഹിസ്. ഫര്‍ഹാന്‍, ഫൈസാന്‍ഡ, ഫൈവ എന്നിവര്‍ മക്കളാണ്.
Story Highlights: native of thrissur died in makkah
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here