ഇതര സംസ്ഥാനങ്ങൾ കായികതാരങ്ങൾക്ക് വലിയതുക പാരിതോഷികം നൽകുമ്പോൾ കേരള സർക്കാർ മൗനത്തിലാണ്; വിമർശനവുമായി ഷാഫി പറമ്പിൽ

കോമൺവെൽത്ത് ഗെയിംസിൽ മെഡൽ നേടിയ താരങ്ങൾക്ക് മറ്റ് സംസ്ഥാനങ്ങൾ വലിയതുക പാരിതോഷികം നൽകുമ്പോഴും കേരള സർക്കാർ മൗനത്തിലാണെന്ന വിമർശനവുമായി ഷാഫി പറമ്പിൽ എം.എൽ.എ. ട്രിപ്പിൾ ജംപിൽ സ്വർണ്ണവും വെള്ളിയും നേടിയ എൽദോസ് പോളിനും അബ്ദുള്ള അബൂബക്കറിനും ഉപഹാരം നൽകുന്ന ഫോട്ടോയും അദ്ദേഹം ഫെയ്സ്ബുക്കിൽ പങ്കുവെച്ചു. വിജയം നേടിയെത്തിയ കായിക താരങ്ങളെ എയർപോർട്ടിൽ സ്വീകരിക്കാൻ പോലും സർക്കാരിന്റെ ഭാഗത്ത് നിന്ന് ആരുമുണ്ടായില്ലെന്നും ഇവർക്ക് കേരള സർക്കാർ പാരിതോഷികം പ്രഖ്യാപിക്കണമെന്നും അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു. ( Shafi Parambil’s Facebook post criticizing the government )
Read Also: സഖാക്കളുടെ പണിയെടുക്കുന്നവരെ കാക്കിയണിയിച്ച് കോൺഗ്രസിനെ വേട്ടയാടുന്നു; ഷാഫി പറമ്പിൽ
ഷാഫി പറമ്പിലിന്റെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
ഇരുപതാം നൂറ്റാണ്ടിന്റെ സ്വപ്നങ്ങൾ കാണുവാൻ ഇന്ത്യക്ക് പ്രചോദനമായ രാജീവ് ഗാന്ധിയുടെ ജന്മദിനത്തിൽ നാടിന്റെ അഭിമാന താരങ്ങൾക്ക് രാജീവ് ഗാന്ധി ഘേൽരത്ന അവാർഡ് സമ്മാനിച്ചു. കോമൺവെൽത്ത് ഗെയിംസ് ട്രിപ്പിൾ ജംപിൽ സ്വർണ്ണവും വെള്ളിയും നേടിയ എൽദോസ് പോളിനും അബ്ദുള്ള അബൂബക്കറിനുമാണ് ഈ വർഷത്തെ ഉപഹാരം നൽകിയത്.
ഇതര സംസ്ഥാനങ്ങൾ അഭിമാന നേട്ടമുണ്ടാക്കിയ താരങ്ങൾക്ക് വലിയ തുക പാരിതോഷികവും പ്രോത്സാഹനവും പ്രഖ്യാപിച്ചപ്പോഴും കേരള സർക്കാർ മൗനം വെടിഞ്ഞിട്ടില്ല.എയർപോർട്ടിൽ ഉചിതമായ ഒരു സ്വീകരണത്തിന് പോലും സർക്കാരിന്റെ ഭാഗത്ത് നിന്ന് ആരുമുണ്ടായില്ല. എത്രയും പെട്ടന്ന് കോമൺവെൽത്ത് മെഡൽ ജേതാക്കൾക്ക് സർക്കാർ പാരിതോഷികം പ്രഖ്യാപിക്കണം.
Story Highlights: Shafi Parambil’s Facebook post criticizing the government
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here