Advertisement

ബ്രാഹ്‌മണർക്കെതിരെ പരാമർശം: വിവാദ പ്രസ്താവന നടത്തിയ നേതാവിനെ പുറത്താക്കി ബിജെപി

August 21, 2022
Google News 2 minutes Read

ബ്രാഹ്‌മണരെ കുറിച്ച് വിവാദപരാമർശം നടത്തിയ മധ്യപ്രദേശ് ബിജെപി നേതാവിനെ പാർട്ടിയിൽ നിന്ന് പുറത്താക്കി. പ്രീതം സിംഗ് ലോധി എന്ന ഗ്വാളിയർ-ചമ്പൽ മേഖലയിലെ നേതാവിനെയാണ് പുറത്താക്കിയത്. ഇന്നലെ ഭോപ്പാലിലെ ബിജെപി ആസ്ഥാനത്തേക്ക് വിളിച്ചുവരുത്തി പാർട്ടി അംഗത്വം റദ്ദാക്കുകയായിരുന്നു. (bjp expels madhya pradesh leader)

യോദ്ധാ രാജ്ഞി അവന്തിഭായ് ലോധിയുടെ ജന്മദിനത്തിൽ സ്‌കൂളിലെ മികച്ച വിദ്യാർത്ഥികളെ അനുമോദിക്കുന്ന ചടങ്ങിനെ അഭിസംബോധന ചെയ്യവേ ബ്രാഹ്മണർ ‘മതത്തിന്റെ പേരിൽ ആളുകളെ വിഡ്ഢികളാക്കുകയും പീഡിപ്പിക്കുകയും ചെയ്യുന്നു’ എന്ന് പ്രീതം സിങ് പ്രസ്താവിച്ചതാണ് ബിജെപിയെ പ്രകോപിപ്പിച്ചത്.

Read Also: യുപിഐ പണമിടപാടുകൾക്കും സർവീസ് ചാർജ് ? ആർബിഐ പ്രതികരണം തേടി

പ്രീതം സിംഗിന്റെ പ്രസംഗത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു. കടുത്ത വിമർശനങ്ങളാണ് ബിജെപി അനുകൂലികൾ പ്രീതം സിംഗിനെതിരെ നടത്തിയത്. ബിജെപി യുവജന വിഭാഗം നേതാവ് പ്രവീൺ മിശ്ര പ്രീതം സിംഗിനെതിരെ പൊലീസിൽ പരാതി നൽകുകയും ചെയ്തു. ആളുകൾക്കിടയിൽ ശത്രുത വളർത്താൻ പ്രേരിപ്പിച്ചു എന്നാരോപിച്ചായിരുന്നു പരാതി.

പാർട്ടിയുടെ നിലപാടിന് വിരുദ്ധമായാണ് ഒരു പ്രത്യേക സമുദായത്തിനെതിരെ പ്രീതം സിങ് പരാമർശം നടത്തിയതെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി ബഗവൻദാസ് സബ്‌നാനി പ്രസ്താവിച്ചു. പാർട്ടിയ്ക്ക് പ്രീതം സിംഗിന്റെ പരാമർശങ്ങൾ ഒരുവിധത്തിലും അംഗീകരിക്കാനാവില്ലെന്നും സബ്‌നാനി കൂട്ടിച്ചേർത്തു.

Story Highlights: bjp expels madhya pradesh leader

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here