Advertisement

അട്ടപ്പാടി മധുവധക്കേസ്; കോടതിയെ ഭീഷണിപ്പെടുത്തുന്ന തരത്തിലല്ല പ്രസ്ഥാവന നടത്തിയതെന്ന് പ്രതിഭാഗം അഭിഭാഷകന്‍

August 21, 2022
Google News 2 minutes Read

മധുവധക്കേസില്‍ വിചാരണകോടതിയെ ഭീഷണിപ്പെടുത്തുന്ന തരത്തിലല്ല പ്രസ്ഥാവന നടത്തിയതെന്ന് പ്രതിഭാഗം അഭിഭാഷകന്‍ ട്വന്റി ഫോറിനോട്. പ്രതികളുടെ ജാമ്യം റദ്ദാക്കാന്‍ വിചാരണാകോടതിക്ക് അധികാരമില്ലെന്ന് അറിയിക്കുക മാത്രമാണ് ചെയ്തത്. ജാമ്യം റദ്ദാക്കിയാല്‍ ഹൈക്കോടതി ചോദ്യം ചെയ്യാന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് നല്‍കുക മാത്രമാണ് താൻ ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. ജാമ്യം റദ്ദാക്കിയതിനെതിരെ ഉടന്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കുമെന്നും പ്രതിഭാഗം അഭിഭാഷകന്‍ കെഎം അനില്‍ ട്വന്റി ഫോറിനോട്‌ പ്രതികരിച്ചു.

കഴിഞ്ഞ ദിവസമാണ് അട്ടപ്പാടി മധുവധക്കേസിൽ പ്രതിഭാഗം അഭിഭാഷകനെതിരെ മണ്ണാർക്കാട് SC/ ST കോടതി രംഗത്തുവന്നത്. പ്രതികളുടെ ജാമ്യം റദ്ദാക്കിയാൽ പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് അഭിഭാഷകൻ മുന്നറിയിപ്പ് നൽകിയാതായി കോടതി ആരോപിച്ചിരുന്നു.ഹൈക്കോടതിയിൽ വിചാരണ ജഡ്ജി ഉത്തരം പറയേണ്ടി വരുമെന്നും മാധ്യമങ്ങളിൽ ജഡ്ജിയുടെ പടം ഉൾപ്പെടെ മോശം വാർത്തകർ വരുമെന്നും അഭിഭാഷകൻ മുന്നറിയിപ്പ് നൽകിയിരുന്നതായി കോടതി പറഞ്ഞു . 3,6, 8 , 10 ,l 2 പ്രതികളുടെ അഭിഭാഷകനെതിരെയാണ് കോടതിയുടെ പരാമർശം. ജാമ്യം റദ്ദാക്കിയുള്ള വിധിയിലാണ് ജഡ്ജി ഇക്കാര്യങ്ങൾ പരാമർശിച്ചത്.

Read Also: അട്ടപ്പാടി മധു കേസ്; പ്രതിഭാഗം അഭിഭാഷകനെതിരെ മണ്ണാർക്കാട് SC/ ST കോടതി

അതേസമയം അട്ടപ്പാടി മധു വധക്കേസിൽ 12 പ്രതികളുടെ ജാമ്യം മണ്ണാർക്കാട് കോടതി റദ്ദാക്കി. കോടതിയിൽ ഹാജരായ 4–ാം പ്രതി അനീഷ്, ഏഴാം പ്രതി സിദ്ദീഖ്, 15–ാം പ്രതി ബിജു എന്നിവരെ റിമാൻഡ് ചെയ്തു. മറ്റുള്ള 9 പേർക്കെതിരെ വാറന്റ് പുറപ്പെടുവിച്ചു. മണ്ണാർക്കാട് പട്ടിക ജാതി പട്ടിക വർഗ പ്രത്യേക കോടതി ജ‍ഡ്ജി കെ.എം.രതീഷ് കുമാറാണ് ജാമ്യം റദ്ദാക്കിയത്.

Story Highlights: Defense counsel On Madhu murder case

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here