Advertisement

നെടുമ്പാശേരി വിമാനത്താവളത്തിൽ വൻലഹരിവേട്ട; പാലക്കാട്‌ സ്വദേശിയിൽ നിന്ന് 30 കിലോഗ്രാം ലഹരി മരുന്ന് പിടിച്ചെടുത്തു

August 21, 2022
Google News 1 minute Read

നെടുമ്പാശേരി അന്താരാഷ്ട്ര വിമാനനത്താവളത്തിൽ യാത്രക്കാരനിൽ നിന്നും 30 കിലോഗ്രാം ലഹരി മരുന്ന് പിടിച്ചെടുത്തു. സിംബാബ്‌വേയിൽ നിന്നും ദോഹ വഴി കൊച്ചിയിലെത്തിയ മുരളീധരൻ നായർ എന്ന യാത്രക്കാരനിൽ നിന്നുമാണ് ലഹരി മരുന്ന് പിടിച്ചെടുത്തത്.സിയാൽ സെക്യൂരിറ്റി വിഭാഗം നടത്തിയ പരിശോധനയിലാണ് ലഹരി മരുന്ന് കണ്ടെത്തിയത്.

കസ്റ്റംസ് നർകോട്ടിക് വിഭാഗങ്ങളുടെ പ്രാഥമിക വിലയിരുത്തലിൽ മെഥാ ക്വിനോൾ ആണെന്നാണ് നിഗമനം. പിടിച്ചെടുത്ത ലഹരിമരുന്നിന് അന്തരാഷ്ട്ര മാർക്കറ്റിൽ അറുപതു കോടിയോളം വിലവരും. ബാഗിന്റെ രഹസ്യ അറിയിൽ ആണ് ലഹരിവസ്തു ഒളിപ്പിച്ചിരുന്നത്. പാലക്കാട്‌ സ്വദേശിയായ യാത്രക്കാരനെ നർകോട്ടിക് വിഭാഗത്തിന് കൈമാറി.

Read Also: കരിപ്പൂരിൽ കടത്ത് സ്വർണം പിടിച്ചെടുത്തു; കസ്റ്റംസ് ഉദ്യോഗസ്ഥൻ പിടിയിൽ

Story Highlights: Drugs seized at nedumbassery airport

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here