Advertisement

ഗുരുവായൂർ കോൺഗ്രസിൽ ഭിന്നത; ടി എൻ പ്രതാപൻ പ്രസംഗിച്ചുകൊണ്ടിരിക്കെ മുദ്രാവാക്യം വിളികളുമായി പ്രവർത്തകർ

August 21, 2022
2 minutes Read

കോൺഗ്രസ് വടക്കേക്കാട്, ഗുരുവായൂർ ബ്ലോക്ക് കമ്മിറ്റികൾ രാഹുൽ ഗാന്ധി നായിക്കുന്ന ഭാരത് ജോഡോ യാത്ര വിജയിപ്പിക്കുന്നതിന് വേണ്ടി സംഘടിപ്പിച്ച സംയുക്ത കൺവെൻഷനിൽ നാടകീയ രംഗങ്ങൾ. ടി എൻ പ്രതാപൻ എംപി പ്രസംഗിച്ചു കൊണ്ടിരിക്കെ ഒരു വിഭാഗം കോൺഗ്രസ് പ്രവർത്തകർ മുദ്രാവാക്യം വിളികളുമായി യോഗ ഹാളിലേക്കെത്തി. പുന്നയൂർക്കുളം, അണ്ടത്തോട് മേഖലകളിൽ നിന്നുള്ള നേതാക്കളാണ് പ്രതിഷേധവുമായെത്തിയത്. മേഖല പ്രസിഡന്റുമാരെ തെരഞ്ഞെടുത്തതിൽ നേതൃത്വം നീതിപൂർവ്വമായ സമീപനം കൈകൊണ്ടില്ലെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം.(fight in guruvayur congress)

യോ​ഗത്തിനെത്തിയവരും പ്രതിഷേധക്കാരും തമ്മിൽ വാക്കുതർക്കമുണ്ടായി. വാക്കേറ്റം തുടർന്നതോടെ കൺവെൻഷൻ അവസാനിപ്പിക്കുന്നതായി നേതാക്കൾ അറിയിച്ചു. ടി എൻ പ്രതാപൻ എംപിയെ കൂടാതെ ഡി സി സി പ്രസിഡൻ്റ് ജോസ് വള്ളൂരും വേദിയിലുണ്ടായിരുന്നു.

Read Also: യുപിഐ പണമിടപാടുകൾക്കും സർവീസ് ചാർജ് ? ആർബിഐ പ്രതികരണം തേടി

കെപിസിസി, ഡിസിസി നേതാക്കൾ, നിയോജകമണ്ഡലത്തിലെ രണ്ടുബ്ലോക്കുകളായ ഗുരുവായൂർ, വടക്കേക്കാട് ബ്ലോക്കുകളുടെ ഭാരവാഹികൾ, എക്സിക്യൂട്ടീവ് അംഗങ്ങൾ, മണ്ഡലം പ്രസിഡന്റുമാർ, ഭാരവാഹികൾ, ബൂത്ത് പ്രസിഡന്റുമാർ, പോഷക സംഘടനകളുടെ സംസ്ഥാന ജില്ല ബ്ലോക്ക് ഭാരവാഹികൾ, കോൺ​ഗ്രസ് ജനപ്രതിനിധികൾ, യൂത്ത് കോൺഗ്രസ്, കർഷക കോൺഗ്രസ്, സേവാദൾ, ന്യൂനപക്ഷ, ഐഎൻടിയുസി, മഹിളാ കോൺഗ്രസ്, പ്രവാസി കോൺഗ്രസ് തുടങ്ങിയ പോഷകസംഘടനകളുടെ നേതാക്കളെയും ഭാരവാഹികളെയുമാണ് യോ​ഗത്തിന് ക്ഷണിച്ചിരുന്നത്.

Story Highlights: fight in guruvayur congress

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top