കേരള സര്‍വകലാശാലയുടെ പ്രമേയം; ഗവര്‍ണര്‍ നടപടിയെടുക്കാന്‍ സാധ്യത

കേരള സര്‍വകലാശാലാ പ്രമേയത്തില്‍ വിശദീകരണം തേടാനൊരുങ്ങി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. സെനറ്റില്‍ പ്രമേയം പാസാക്കിയ സംഭവത്തിലാണ് വിശദീകരണം തേടുക. സെനറ്റില്‍ ചാന്‍സലര്‍ നോമിനേറ്റ് ചെയ്ത അംഗങ്ങളെ പിന്‍വലിക്കാനും സാധ്യതയുണ്ട്.
സര്‍വകലാശാലയുടെ സെനറ്റ് യോഗമാണ് സെര്‍ച്ച് കമ്മിറ്റി വിഷയത്തില്‍ ഗവര്‍ണര്‍ക്കെതിരെ പ്രമേയം പാസാക്കിയത്. വൈസ് ചാന്‍സിലര്‍ നിയമനവുമായി ബന്ധപ്പെട്ട് ഏകപക്ഷീയമായി സെര്‍ച്ച് കമ്മിറ്റി രൂപീകരിച്ചുവെന്നാണ് പ്രമേയം. സര്‍വകലാശാലയുമായി കൂടിയാലോചിക്കാതെയാണ് കമ്മിറ്റി രൂപീകരിച്ചത്. സെര്‍ച്ച് കമ്മിറ്റി രൂപീകരിച്ചത് സവര്‍ണര്‍ തന്നെ പിന്‍വലിക്കണമെന്നും പ്രമേയത്തില്‍ ആവശ്യപ്പെടുന്നു.
Read Also: സര്‍വകലാശാലകളിലെ ബന്ധു നിയമനം; ഉന്നതതല സമിതിയെ നിയോഗിക്കാന്‍ ഗവര്‍ണര്‍
സെര്‍ച്ച് കമ്മിറ്റിയിലേക്ക് തല്‍ക്കാലം സര്‍വകലാശാലയുടെ പ്രതിനിധിയെ തെരഞ്ഞെടുക്കില്ല. നിയമസഭയില്‍ ചാന്‍സിലറുടെ അധികാരം പരിമിതപ്പെടുത്തുന്ന നിയമഭേദഗതിക്ക് ശേഷം ഇക്കാര്യം ആലോചിച്ചാല്‍ മതിയെന്നാണ് സര്‍വകലാശാലയുടെ നിലപാട്.
Story Highlights: governor may be take action against kerala university resolution
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here