Advertisement

ടി ആർ എസിനെ തെലങ്കാനയിൽ നിന്നും പിഴുതെറിയും, ബിജെപി അധികാരത്തിലെത്തും: അമിത് ഷാ

August 21, 2022
Google News 2 minutes Read

തെലങ്കാനയിൽ ബിജെപി അധികാരത്തിലെത്തുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ടി ആർ എസിനെ തെലങ്കാനയിൽ നിന്നും പിഴുതെറിയും. മിഷൻ തെലങ്കാന 2023 ആഹ്വാനവുമായി അമിത് ഷാ രംഗത്തെത്തി. അമിത് ഷാ എത്തിയത് ഉപതെരെഞ്ഞെടുപ്പ് പ്രചാരണത്തിനായാണ്. ഹൈദരാബാദിൽ അമിത് ഷായുടെ റോഡ് ഷോ നടന്നു. മിഷൻ സൗത്തിന്റെ ഭാഗമായുള്ള റാലിയെന്ന് ബിജെപി നേതൃത്വം പറഞ്ഞു.(jnr ntr to meet amit sha today)

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ തെലുങ്ക് നടൻ ജൂനിയർ എൻടിആറുമായി ഇന്ന് രാത്രി കൂടിക്കാഴ്ച്ച നടത്തും. കോൺഗ്രസിന്റെ കെ രാജഗോപാൽ റെഡ്ഡി രാജിവെച്ചതിനെ തുടർന്ന് ഉപതെരഞ്ഞെടുപ്പിന് സാക്ഷ്യം വഹിക്കുന്ന നൽഗൊണ്ട ജില്ലയിലെ മുനുഗോഡിലെ പരിപാടിയിൽ പങ്കെടുക്കാനായി അമിത് ഷാ തെലങ്കാനയിലാണുള്ളത്.

Read Also: യുപിഐ പണമിടപാടുകൾക്കും സർവീസ് ചാർജ് ? ആർബിഐ പ്രതികരണം തേടി

ഞായറാഴ്ച്ച വൈകിട്ട് ജൂനിയർ എൻടിആറുമായി അമിത്ഷാ കൂടിക്കാഴ്ച്ച നടത്തുമെന്ന് ബിജെപി തെലങ്കാന സംസ്ഥാന ജനറൽ സെക്രട്ടറി ഗുജ്ജുല പ്രേമേന്ദ്രർ റെഡ്ഡി വ്യക്തമാക്കി. അമിത് ഷായുടെ ക്ഷണപ്രകാരമാണ് ജൂനിയർ എൻടിആർ കൂടിക്കാഴ്ച്ചക്കായി എത്തുന്നത്. ഷംഷാബാദ് നൊവാടെൽ ഹോട്ടലിലാണ് പരിപാടി തീരുമാനിച്ചിരിക്കുന്നതെന്ന് ബിജെപി വൃത്തങ്ങൾ വ്യക്തമാക്കി.

Story Highlights: jnr ntr to meet amit sha today

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here