Advertisement

വരും തലമുറയ്‌ക്ക് വിദ്യ പകർന്നു നൽകാനുളള അധ്യാപകരുടെ വ്യഗ്രതയ്‌ക്ക് ഗവർണർ വിലങ്ങുതടിയാവരുത്; ജോയ് മാത്യു

August 21, 2022
Google News 2 minutes Read

വരും തലമുറയ്‌ക്ക് വിദ്യ പകർന്നു നൽകാനുളള അധ്യാപകരുടെ വ്യഗ്രതയ്‌ക്ക് ഗവർണർ വിലങ്ങുതടിയാവരുതെന്ന് നടൻ ജോയ് മാത്യു. ഡോ. പ്രിയ വർഗീസിനെയും സിപിഐഎമ്മിനും വിമർശന രൂപേണയാണ് ഫേസ്ബുക്ക് പോസ്റ്റുമായി ജോയ് മാത്യു രംഗത്തെത്തിയത്. കെ കെ രഗേഷിന്റെ ഭാര്യ ഡോ. പ്രിയ വർഗീസിനെതിരെ പേരെടുത്ത് പറയാതെയാണ് വിമർശനം.(joy mathew against priya vargheese)

Read Also: യുപിഐ പണമിടപാടുകൾക്കും സർവീസ് ചാർജ് ? ആർബിഐ പ്രതികരണം തേടി

പ്രിയ വർഗീസ് പഠിപ്പിച്ച വിദ്യാർത്ഥികളുടെ അവസ്ഥയോർത്ത് സഹതാപം തോന്നുന്നു എന്നായിരുന്നു അദ്ദേഹത്തിന്റെ വിമർശനം. മുഖ്യമന്ത്രിക്കെതിരെയും സർക്കാരിനെതിരെയും മുൻപും ജോയ് മാത്യു ഇത്തരം ട്രോളുകൾ നടത്തിയിട്ടുണ്ട്. രണ്ടു വരിയിൽ തീരുന്നതായിരുന്നു താരത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

ഡോ പ്രിയ വർഗീസിന് കണ്ണൂർ സർവകലാശാല മലയാളം വിഭാഗം അസോസിയേറ്റ് പ്രൊഫസറായി നിയമനം നൽകിയ ഉത്തരവ് ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാൻ മരവിപ്പിച്ചിരുന്നു. തുടർന്ന് ഗവർണ്ണർ നിയമന വിഷയത്തിൽ കണ്ണൂർ വി സിയോട് വിശദീകരണം ആവശ്യപ്പെട്ടിരുന്നു. നിയമന വിഷയത്തിൽ യാതൊരുവിധ വിട്ടുവീഴ്ചക്കും തയ്യാറല്ല എന്ന് ഗവർണർ മറുപടി നൽകി.

Story Highlights: joy mathew against priya vargheese

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here