നെഞ്ചുവേദനയെ തുടർന്ന് മലയാളി ഒമാനില്‍ മരിച്ചു

30 വര്‍ഷത്തോളമായി ഒമാനില്‍ ജോലി ചെയ്യുന്ന കോഴിക്കോട് സ്വദേശി നെഞ്ചുവേദനയെ തുടർന്ന് മരിച്ചു. കോഴിക്കോട് അന്നശ്ശേരി സ്വദേശി ഫഖ്‌റുദ്ദീനാണ് (51) ഒമാനില്‍ നിര്യാതനായത്. മബേലയില്‍ ഹൈപ്പര്‍ മാര്‍ക്കറ്റ് നടത്തി വരുകയായിരുന്നു ഫഖ്‌റുദ്ദീൻ. ( Malayali died in Oman ).
Read Also: നാട്ടിലെത്താൻ ഒമാൻ എയർപോർട്ടിലേക്ക് പോയ മലയാളി ദേഹാസ്വാസ്ഥ്യം മൂലം മരിച്ചു
നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് വെള്ളിയാഴ്ചയാണ് മസ്‌കറ്റിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇവിടെ നിന്നും വിദഗ്ധ ചികിത്സക്കായി മറ്റൊരു ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. ഭാര്യ: സാജിദ. മക്കള്‍: ഫൈസല്‍, മഹ്മൂദ് സാജിദ്, സഫ.
Story Highlights: Malayali died in Oman
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here