മഴക്കെടുതിയിൽ വലഞ്ഞ് ഉത്തരേന്ത്യ; മരണം 34 ആയി

ഉത്തരേന്ത്യയിൽ കനത്ത മഴ. മഴക്കെടുതിയിൽ മരിച്ചവരുടെ എണ്ണം 34 ആയി. ഉത്തരാഖണ്ഡ്, ഹിമാചൽ പ്രദേശ്, ജമ്മു കശ്മീർ എന്നിവിടങ്ങളിൽ ഉരുൾപൊട്ടലിലും വെള്ളപ്പൊക്കത്തിലും നിരവധി നാശനഷ്ടങ്ങളുണ്ടായി. ഒഡീഷയിൽ അഞ്ച് കുട്ടികളടക്കം ഏഴ് പേർ മരിക്കുകയും അഞ്ച് പേർക്ക് പരുക്കേൽക്കുകയും ചെയ്തു.
ഉത്തരാഖണ്ഡിൽ 13 പേരെയും ഹിമാചൽ പ്രദേശിൽ ആറ് പേരെയും കാണാതായതായി. ഉത്തരാഖണ്ഡ്, ഡെറാഡൂൺ, പൗരി ഗർവാൾ, തെഹ്‌രി ഗർവാൾ, ബാഗേശ്വർ എന്നീ ജില്ലകളിലാണ് ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടായത്, ഒറ്റരാത്രികൊണ്ട് പലയിടത്തും ദേശീയ-സംസ്ഥാന പാതകൾ തകർന്നതിനെ തുടർന്ന് ഗതാഗതം നിലച്ചു.
Read Also: സംസ്ഥാനത്ത് ഇന്നുമുതൽ മഴ ശക്തമാകാൻ സാധ്യത; നാല് ജില്ലകളിൽ യെല്ലോ അലേർട്ട്
Story Highlights: more than 30 dead in rain north india
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here