ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ വാഹനവ്യൂഹത്തിന് നേരെ ആക്രമണം

ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ വാഹനവ്യൂഹത്തിന് നേരെ ആക്രമണം. കല്ലേറിൽ നിതീഷ് കുമാറിന്റെ സുരക്ഷാ വാഹനങ്ങളുടെ ചില്ലുകൾ തകർന്നു. ആക്രമണ സമയത്ത് ബീഹാർ മുഖ്യമന്ത്രി വാഹനത്തിൽ ഉണ്ടായിരുന്നില്ല.(nitish kumar’s vehicles attacked)
ഇന്ന് ഗയയിലേക്കുള്ള യാത്രാമധ്യേയാണ് ആക്രമണം ഉണ്ടായത്. നാളെ ഗയ സന്ദർശിക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന മുഖ്യമന്ത്രി കാറിൽ ഉണ്ടായിരുന്നില്ല. തടഞ്ഞുനിർത്തി ആക്രമിക്കുകയായിരുന്നുവെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. അദ്ദേഹത്തിന്റെ സന്ദർശനം പ്രതീക്ഷിച്ചാണ് വാഹനവ്യൂഹം അയച്ചത് വാഹനങ്ങൾക്ക് നേരെ കല്ലെറിയുകയും ചില്ലുകൾ വടി ഉപയോഗിച്ച് തകർക്കുകയും ചെയ്തു.
Read Also: യുപിഐ പണമിടപാടുകൾക്കും സർവീസ് ചാർജ് ? ആർബിഐ പ്രതികരണം തേടി
ദിവസങ്ങളായി കാണാതായ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയതിനെ തുടർന്ന് നാട്ടുകാർ വലഞ്ഞിരുന്നു.ഗൗരിചക് പോലീസ് സ്റ്റേഷൻ പരിധിയിലെ ഒരു പ്രദേശത്തെ താമസക്കാരനാണ് ഇയാൾ. മൃതദേഹവുമായി കുടുംബം പ്രതിഷേധം നടത്തുന്നതിനിടെയാണ് വാഹനം റോഡിൽ എത്തിയത്.
Story Highlights: nitish kumar’s vehicles attacked
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here