ഇന്ത്യയെ മാതൃകാ സമൂഹമാക്കുകയാണ് ആര്‍എസ്എസിന്റെ ലക്ഷ്യം; മോഹന്‍ ഭാഗവത്

ഇന്ത്യയെ മാതൃകാ സമൂഹമാക്കുകയാണ് ആര്‍എസ്എസ് ലക്ഷ്യമെന്ന് ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്. സമൂഹത്തെ ഉണര്‍ത്താനും ഏകീകരിക്കാനുമാണ് ആര്‍എസ്എസ് പ്രവര്‍ത്തിക്കുന്നത്. അതിലൂടെ ലോകത്തിന് മുഴുവന്‍ മാതൃകയാകാൻ ഇന്ത്യക്ക് സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.(rss aims to make india a model to other countries mohan bhagwat)
ആര്‍എസ്എസ് ഡല്‍ഹി ഘടകം സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യക്കാരുടെ അടിസ്ഥാന സ്വഭാവവും ഡിഎന്‍എയും എന്നത് അവര്‍ വ്യക്തികളല്ല ഒരു സമൂഹമായി ചിന്തിക്കുക എന്നതാണ്. വ്യക്തി എന്ന നിലയിലല്ല, സമൂഹത്തെ സേവിക്കാന്‍ ആളുകള്‍ മുന്നോട്ട് വരണം. സമൂഹത്തെ ഉണര്‍ത്തുകയാണ് ലക്ഷ്യം.
Read Also: യുപിഐ പണമിടപാടുകൾക്കും സർവീസ് ചാർജ് ? ആർബിഐ പ്രതികരണം തേടി
സമൂഹത്തിന്റെ വിവിധ മേഖലകളില്‍ നിന്നുള്ള നിരവധി വ്യക്തികള്‍ രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി ത്യാഗം ചെയ്യുകയും സംഭാവനകള്‍ അര്‍പ്പിക്കുകയും ചെയ്തു. പക്ഷെ ഒരു സമൂഹം എന്ന നിലയിലേക്ക് നമ്മള്‍ വളരാന്‍ സമയമെടുത്തു.അതിനെ പ്രോത്സാഹിപ്പിക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Story Highlights: rss aims to make india a model to other countries mohan bhagwat
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here