സുരക്ഷാ അകമ്പടി ഇല്ല; റെസ്‌റ്റോറന്റില്‍ ഭക്ഷണം കഴിച്ച്, ഫോട്ടോയെടുത്ത് സൗദി കിരീടാവകാശി

സുരക്ഷാ അകമ്പടി ഇല്ല, കിരീടാവകാശി തൊട്ടുമുന്‍പിൽ, വിശ്വസിക്കാനാകാതെ റസ്റ്ററന്റ് ജീവനക്കാരും നാട്ടുകാരും. സൗദി അറേബ്യയിലെ ജിദ്ദ നഗരത്തിലെ റെസ്റ്റോറന്റില്‍ സാധാരണക്കാരെ പോലെ ഭക്ഷണം കഴിക്കാനെത്തി സൗദി കിരീടാവകാശി അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍. സുരക്ഷാ സൈനികരുടെ അകമ്പടികളില്ലാതെയാണ് കിരീടാവകാശി റെസ്റ്റോറന്റിലെത്തിയത്.(saudi crown prince dined at a restaurant in jeddah)
ജിദ്ദ ഖാലിദിയ്യയിലെ കുറു റെസ്‌റ്റോറന്റിലെത്തിയ കിരീടാവകാശിക്കൊപ്പം ഡെപ്യൂട്ടി പ്രതിരോധ മന്ത്രി ഖാലിദ് ബിന്‍ സല്‍മാന്‍ രാജകുമാരനും ഉണ്ടായിരുന്നു. കിരീടാവകാശിയെ നേരിൽ കണ്ട ജീവനക്കാര്‍ക്കും, അവിടെ ഭക്ഷണം കഴിക്കാൻ വന്ന സ്വദേശികൾക്കും ആദ്യം വിശ്വസിക്കാൻ കഴിഞ്ഞിരുന്നില്ല.
Read Also: യുപിഐ പണമിടപാടുകൾക്കും സർവീസ് ചാർജ് ? ആർബിഐ പ്രതികരണം തേടി
ജീവനക്കാർക്കും സ്വദേശികൾക്കുമൊപ്പം ഫോട്ടോ എടുത്താണ് അദ്ദേഹം മടങ്ങിയത്. ഇത്തരത്തിൽ ഭരണാധികാരികൾ സുരക്ഷാ ഭടന്മാരുടെ കൂടെയല്ലാതെ പൊതുസ്ഥലത്തെത്തുന്നത് അപൂർവമാണ്. സംഭവം രാജ്യം മുഴുവൻ വൈറലാകാൻ ഏറെ നേരം വേണ്ടി വന്നില്ല. മലയാളികളടക്കം ഭക്ഷണം കഴിക്കാൻ എത്താറുള്ള അറബിക് റസ്റ്ററന്റാണിത്.
Story Highlights: saudi crown prince dined at a restaurant in jeddah
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here