Advertisement

262 സിനിമകൾ ,1200 പ്രതിനിധികൾ രാജ്യാന്തര ഡോക്യുമെന്ററി ഹ്രസ്വ ചിത്രമേളക്ക് വെള്ളിയാഴ്ച തിരിതെളിയും

August 22, 2022
Google News 2 minutes Read

പതിനാലാമത്‌ രാജ്യാന്തര ഡോക്യുമെന്ററി ഹ്രസ്വ ചിത്രമേളയ്ക്ക് ആഗസ്റ്റ് 26 ന് തിരുവനന്തപുരത്ത് തുടക്കമാകും. കൈരളി ,ശ്രീ ,നിള തിയേറ്ററുകളിലാണ് ചിത്രങ്ങൾ പ്രദർശിപ്പിക്കുന്നത്. മേള ആഗസ്റ്റ് 26 ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.കൈരളി തീയറ്ററിൽ നടക്കുന്ന ചടങ്ങിൽ സാംസ്‌കാരിക മന്ത്രി വി എൻ വാസവൻ അധ്യക്ഷനാകും. മന്ത്രിമാരായ ആന്റണിരാജു ,വി ശിവൻകുട്ടി ,ജി ആർ അനിൽ തുടങ്ങിയവർ പങ്കെടുക്കും. തുടർന്ന് ഉദ്ഘാടന ചിത്രം പ്രദർശിപ്പിക്കും.(14th IDSFFK kerala from friday)

Read Also: യുപിഐ പണമിടപാടുകൾക്കും സർവീസ് ചാർജ് ? ആർബിഐ പ്രതികരണം തേടി

ബ്രസീലിയൻ സംവിധായകനായ ബ്രൂണോ റിബേറോയുടെ സൺഡേ മോണിങ് ,ട്രാപ്പ് എന്നിവ ഉള്‍പ്പെടെ വിവിധ അന്താരാഷ്ട്ര മേളകളില്‍ പുരസ്കാരങ്ങള്‍ നേടിയ 19 സിനിമകള്‍ ഇത്തവണ മേളയുടെ ബെസ്റ്റ് ഓഫ് ദി വേൾഡ് വിഭാഗത്തിൽ പ്രദര്‍ശിപ്പിക്കും.ഐ ഫോണില്‍ ചിത്രീകരിച്ച ചിത്രങ്ങളുടെ പാക്കേജിൽ അഞ്ചു ചിത്രങ്ങളും, യുദ്ധത്തിന്റെ മുറിവുകള്‍ തുറന്നുകാട്ടുന്ന ചിത്രങ്ങളുടെ പ്രത്യേക പാക്കേജും മേളയിലുണ്ടാകും.

മേളയില്‍ പ്രദര്‍ശിപ്പിക്കുന്ന ചിത്രങ്ങളുടെ സംവിധായകരുമായി സംവദിക്കാന്‍ മീറ്റ് ദി ഡയറക്ടര്‍, ഡോക്യുമെന്‍ററി, ഹ്രസ്വചിത്ര നിര്‍മ്മാണ രംഗത്തെ സമകാലിക പ്രവണതകള്‍ ചര്‍ച്ച ചെയ്യുന്ന ഫേസ് റ്റു ഫേസ്, മേളയില്‍ പങ്കെടുക്കുന്ന പ്രമുഖ ചലച്ചിത്രപ്രവര്‍ത്തകരുമായുള്ള ഇന്‍ കോണ്‍വര്‍സേഷന്‍ എന്നിവയും മേളയുടെ ഭാഗമായി സംഘടിപ്പിക്കും.

വിവിധ രാജ്യാന്തര മല്സര വേദികളിൽ പ്രദർശിപ്പിച്ച 19 ചിത്രങ്ങൾ ഉൾപ്പടെ 262 സിനിമകൾ വെള്ളിയാഴ്ച ആരംഭിക്കുന്ന മേളയിൽ പ്രദർശിപ്പിക്കും. ലോങ്ങ് ഡോക്യുമെന്ററി, ഷോർട്ട് ഡോക്യുമെന്ററി, അന്താരാഷ്ട്ര ഷോർട്ട് ഫിക്ഷൻ, ക്യാമ്പസ് ഫിലിംസ് ,മത്സരേതര മലയാളം വിഭാഗം, ഹോമേജ് ,അനിമേഷൻ, മ്യൂസിക് വീഡിയോ തുടങ്ങി 12 വിഭാഗങ്ങളിലായാണ് ചിത്രങ്ങളുടെ പ്രദർശനം.

Story Highlights: 14th IDSFFK kerala from friday

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here