ക്ഷേത്ര ദർശനത്തിനു മുൻപ് മാംസം കഴിച്ചു; സിദ്ധരാമയ്യ ഹിന്ദു മതവിശ്വാസത്തെ അവഹേളിച്ചെന്ന് ബിജെപി

പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ ഹിന്ദു മതവിശ്വാസത്തെ അവഹേളിച്ചെന്ന് ബിജെപി. ബിജെപി കർണാടക പ്രസിഡൻ്റ് നളിൻകുമാർ കട്ടീൽ ആണ് ആരോപണമുന്നയിച്ചത്. എന്നാൽ, വൈകുന്നേരം ക്ഷേത്ര ദർശനം നടത്തുന്നതിനു മുൻപ് മാംസാഹാരം കഴിച്ചാൽ എന്താണ് കുഴപ്പമെന്ന് സിദ്ധരാമയ്യ ചോദിച്ചു.
“വീണ്ടും സിദ്ധരാമയ്യ ഹിന്ദു മതവിശ്വാസത്തെ അവഹേളിച്ചു. ഹിന്ദുക്കളെപ്പറ്റിയും അമ്പലങ്ങളെപ്പറ്റിയുമുള്ള വികാരം മനസിലാക്കാൻ കഴിയാത്തവരെ ജനം ചോദ്യം ചെയ്യും. തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ അമ്പലത്തിൽ പോകുന്ന നാടകം എന്തിനാണ്?”- നളിൻകുമാർ കട്ടീൽ ചോദിച്ചു.
എന്നാൽ, ഇതിനു മറുപടിയായി സിദ്ധരാമയ്യ രംഗത്തെത്തി. “ഞാൻ ഉച്ചയ്ക്ക് 2.30ന് സുദർശൻ ഗസ്റ്റ് ഹൗസിൽ വച്ച് ഭക്ഷണം കഴിച്ചു. എന്നിട്ട് ഞാൻ അമ്പലത്തിൽ പോയി പൂജ ചെയ്തു. ക്ഷേത്ര ദർശനത്തിനു മുൻപ് എന്തെങ്കിലും പ്രത്യേക ഭക്ഷണം കഴിക്കണമെന്ന് ദൈവം പറഞ്ഞിട്ടുണ്ടോ? രാത്രി മാംസം കഴിച്ചിട്ട് ആളുകൾ രാവിലെ ക്ഷേത്ര ദർശനത്തിനു പോവാറുണ്ട്.”- സിദ്ധരാമയ്യ പറഞ്ഞു.
Story Highlights: BJP Siddaramaiah meat temple
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here