മട്ടന്നൂരിലെ യുഡിഎഫിന്റെ മിന്നും പ്രകടനത്തിൽ സിപിഐഎം പ്രവർത്തകർക്കും പങ്കുണ്ട്: കെ സുധാകരൻ

മട്ടന്നൂർ നഗരസഭയിലെ മിന്നുന്ന പ്രകടനത്തിൽ പിണറായിയുടെ ധാർഷ്ട്യത്തിലും അഴിമതിയിലും മനം മടുത്ത സിപിഐഎം പ്രവർത്തകർക്ക് കൂടി പങ്കുണ്ടെന്ന് കെ സുധാകരൻ. സ്വന്തം മനസ്സാക്ഷിയുടെ വിലയേറിയ അംഗീകാരം യുഡിഎഫിന് രേഖപ്പെടുത്തിയ പ്രബുദ്ധ ജനതയ്ക്ക് ഹൃദയം നിറഞ്ഞ നന്ദിയെന്ന് കെ സുധാകരൻ വ്യക്തമാക്കി.(k sudhakaran about mattannur election)
സിപിഐഎം ചെങ്കോട്ടയെന്ന് അവകാശപ്പെടുന്ന മട്ടന്നൂരിന്റെ മാറുന്ന രാഷ്ട്രീയമാണ് ഫലത്തിൽ പ്രതിഫലിച്ചതെന്ന് സുധാകരൻ പറഞ്ഞു. 35 വാർഡിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ എൽഡിഎഫ് 21 സീറ്റിലും യുഡിഎഫ് 14 സീറ്റിലുമാണ് വിജയിച്ചത്. ഇടതു മുന്നണിയുടെ ഏഴ് വാർഡുകളാണ് യുഡിഎഫ് പിടിച്ചെടുത്തത്.
Read Also: യുപിഐ പണമിടപാടുകൾക്കും സർവീസ് ചാർജ് ? ആർബിഐ പ്രതികരണം തേടി
‘കേരളത്തെ ഇന്ത്യയുടെ ”കൊവിഡ് ഹബ്ബ് ‘ ആക്കി നാണംകെടുത്തിയ കെ കെ ഷൈലജ പോലും വൻ ഭൂരിപക്ഷത്തിൽ ജയിച്ച മട്ടന്നൂരിലെ യുഡിഎഫിന്റെ മിന്നുന്ന പ്രകടനത്തിൽ പിണറായിയുടെ ധാർഷ്ട്യത്തിലും അഴിമതിയിലും മനം മടുത്ത സിപിഐഎം പ്രവർത്തകർക്ക് കൂടി പങ്കുണ്ട്. ഇരുൾ നിറഞ്ഞ പാർട്ടി ഗ്രാമങ്ങളിൽ ജനാധിപത്യത്തിന്റെ വെള്ളിവെളിച്ചം അരിച്ചു കേറുന്നു.’ ഫേസ്ബുക്കിലൂടെയാണ് കെ സുധാകരന്റെ പ്രതികരണം.
കെ സുധാകരന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം-
കൈയ്യും മെയ്യും മറന്ന് പൊരുതി മട്ടന്നൂരിൽ സീറ്റ് ഇരട്ടിയാക്കി വർദ്ധിപ്പിച്ച എൻ്റെ പ്രിയപ്പെട്ട UDF പ്രവർത്തകർക്ക് അഭിവാദ്യങ്ങൾ. കേരളത്തിൻ്റെ മാറുന്ന രാഷ്ട്രീയമാണ് ചെങ്കോട്ടയെന്ന് CPM അവകാശപ്പെടുന്ന മട്ടന്നൂരിൽ കണ്ടത്. ഇരുൾ നിറഞ്ഞ പാർട്ടി ഗ്രാമങ്ങളിൽ ജനാധിപത്യത്തിൻ്റെ വെള്ളിവെളിച്ചം അരിച്ചു കേറുന്നു.ഭരണം നിലനിർത്താൻ CPM ന് കഴിഞ്ഞെങ്കിലും അഴിമതിക്കാരനും കള്ളക്കടത്തുകാരനുമായ മുഖ്യമന്ത്രിയുടെ മുഖത്തേറ്റ പ്രഹരമാണ് അവരിൽ നിന്നും UDF പിടിച്ചെടുത്ത 7 സീറ്റുകൾ.കേരളത്തെ ഇന്ത്യയുടെ ”കോവിഡ് ഹബ്ബ് ” ആക്കി നാണംകെടുത്തിയ കെ കെ ഷൈലജ പോലും വൻ ഭൂരിപക്ഷത്തിൽ ജയിച്ച മട്ടന്നൂരിലെ UDF ൻ്റെ മിന്നുന്ന പ്രകടനത്തിൽ പിണറായിയുടെ ധാർഷ്ട്യത്തിലും അഴിമതിയിലും മനം മടുത്ത CPM പ്രവർത്തകർക്ക് കൂടി പങ്കുണ്ട്. സ്വന്തം മനസ്സാക്ഷിയുടെ വിലയേറിയ അംഗീകാരം UDF ന് രേഖപ്പെടുത്തിയ പ്രബുദ്ധ ജനതയ്ക്ക് ഹൃദയം നിറഞ്ഞ നന്ദി.
Story Highlights: k sudhakaran about mattannur election
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here