Advertisement

അജ്‌മാനിൽ നമസ്കരിക്കാനായി പള്ളിയിലേക്ക്​ പോകവേ വാഹനാപകടത്തിൽപ്പെട്ട് മലയാളി മരിച്ചു

August 22, 2022
2 minutes Read
Malayali died in a car accident in Ajman
വാർത്തകൾ നോട്ടിഫിക്കേഷൻ ആയി ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

യു.എ.ഇയിലെ അജ്‌മാനിൽ വെച്ചുണ്ടായ വാഹനാപകടത്തിൽ പാലക്കാട് സ്വദേശി മരിച്ചു. പാലക്കാട് ചാലിശേരി ആലിക്കര പുലവത്തേതിൽ മൂസക്കുട്ടിയുടെ മകൻ ഷാജിയാണ് (39) മരിച്ചത്. കഴിഞ്ഞ വെള്ളിയാഴ്‌ച പള്ളിയിലേക്ക്​ പോകവേ അജ്‌മാൻ ഖബർസ്ഥാന് സമീപമാണ് അപകടമുണ്ടായത്. ​ ( Malayali died in a car accident in Ajman ).

Read Also: യു.എ.ഇയിലെ പ്രവാസികളെ നാട്ടിലെത്തിക്കാമെന്ന് പറഞ്ഞ് വൻ തട്ടിപ്പ്; വലയിൽ വീഴരുതെന്ന് ഇന്ത്യൻ എംബസി

ഗുതുതരമായി പരുക്കേറ്റ യുവാവ് ചികിത്സയിലിരിക്കേയാണ് മരണത്തിന് കീഴടങ്ങിയത്. അജ്മാനിലെ ഒരു റോസ്റ്ററിയുടെ ദുബൈ ശാഖയിൽ സെയിൽസ്മാനായി ജോലി ചെയ്ത് വരുകയായിരുന്നു. നടപടി ക്രമങ്ങൾ പൂര്‍ത്തീകരിച്ച ശേഷം മൃതദേഹം നാട്ടിലെത്തിച്ചിട്ടുണ്ട്. മാതാവ്: ആമിനക്കുട്ടി. ഭാര്യ: ഹസീന. മക്കൾ: നാജിയ, സഫ് വാൻ, യാസീന്‍.

Story Highlights: Malayali died in a car accident in Ajman

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement