Advertisement

യു.എ.ഇയിലെ പ്രവാസികളെ നാട്ടിലെത്തിക്കാമെന്ന് പറഞ്ഞ് വൻ തട്ടിപ്പ്; വലയിൽ വീഴരുതെന്ന് ഇന്ത്യൻ എംബസി

August 16, 2022
Google News 4 minutes Read
UAE: Indian Embassy issues warning over travel fraud

യു.എ.ഇയിലെ പ്രവാസികളെ നാട്ടിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് ചിലർ പണം തട്ടുകയാണെന്നും അത്തരക്കാരുടെ വലയിൽ വീഴരുതെന്നും അബുദാബിയിലെ ഇന്ത്യൻ എംബസിയുടെ മുന്നറിയിപ്പ്. എംബസിയുടെ പേര് ഉപയോ​ഗിച്ച് യു.എ.ഇയിൽ വൻ തട്ടിപ്പാണ് അരങ്ങേറുന്നത്. വ്യാജ സോഷ്യൽമീഡിയ അക്കൗണ്ട് ഉപയോ​ഗിച്ചാണ് തട്ടിപ്പ് നടത്തുന്നത്. ( UAE: Indian Embassy issues warning over travel fraud )

വ്യാജ അക്കൗണ്ടിന്റെ വിവരങ്ങളും ഇതോടൊപ്പം എംബസി പുറത്തുവിട്ടിട്ടുണ്ട്. നാട്ടിലേക്ക് പോകാൻ തടസം നേരിടുന്നവരെയാണ് വ്യാജ അക്കൗണ്ടുകൾ വഴി തട്ടിപ്പിന് വിധേയരാക്കുന്നത്. ind_embassy_mea.gov@protonmail.com എന്ന ഇമെയിൽ വിലാസവും @embassy_help എന്ന ട്വിറ്റർ അക്കൗണ്ടും ഉപയോ​ഗിച്ചാണ് പണം തട്ടുന്നത്. ഇമെയിൽ, ട്വിറ്റർ എന്നിവ വഴി സന്ദേശം അയച്ചാണ് പ്രവാസികളെ കബളിപ്പിക്കുന്നത്. ഈ അക്കൗണ്ടുകൾക്ക് തങ്ങളുമായി ബന്ധമില്ലെന്ന് അബുദാബിയിലെ ഇന്ത്യൻ എംബസി വാർത്താകുറിപ്പിൽ അറിയിച്ചു.

Read Also: ​ഐ.​എ​സ്.​ഐ.​എ​സി​നെ ഇ​സ്​​ലാ​മി​ക്​ സ്​​റ്റേ​റ്റ് എന്ന് വിളിക്കരുത്; നിലപാടറിയിച്ച് യു.എ.ഇ

www.indembassyuae.gov.in എന്ന വെബ്‌സൈറ്റിൽ ഇന്ത്യൻ എംബസിയുടെ ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടുകളുടെ വിവരങ്ങൾ വ്യക്തമായി നൽകിയിട്ടുണ്ട്. ഇതല്ലാതെയുള്ള ഒരു അക്കൗണ്ടുകളും എംബസിയുടേതല്ല. എംബസിയുടെ ട്വിറ്റർ അക്കൗണ്ട്, ഫെയ്സ്ബുക്ക് ഐഡി, ഇമെയിൽ വിലാസങ്ങൾ, ഔദ്യോഗിക ഫോൺ നമ്പർ എന്നിവ ഈ വെബ്‌സൈറ്റ് പരിശോധിച്ച് ഉറപ്പാക്കണമെന്നും മറ്റ് അക്കൗണ്ടുകളിൽ നിന്നുള്ള സന്ദേശങ്ങൾ അവ​ഗണിക്കണമെന്നും ഇന്ത്യൻ എംബസി വ്യക്തമാക്കുന്നു.

Story Highlights: UAE: Indian Embassy issues warning over travel fraud

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here