അജ്‌മാനിൽ നമസ്കരിക്കാനായി പള്ളിയിലേക്ക് പോകവേ വാഹനാപകടത്തിൽപ്പെട്ട് മലയാളി മരിച്ചു

യു.എ.ഇയിലെ അജ്‌മാനിൽ വെച്ചുണ്ടായ വാഹനാപകടത്തിൽ പാലക്കാട് സ്വദേശി മരിച്ചു. പാലക്കാട് ചാലിശേരി ആലിക്കര പുലവത്തേതിൽ മൂസക്കുട്ടിയുടെ മകൻ ഷാജിയാണ് (39) മരിച്ചത്. കഴിഞ്ഞ വെള്ളിയാഴ്‌ച പള്ളിയിലേക്ക് പോകവേ അജ്‌മാൻ ഖബർസ്ഥാന് സമീപമാണ് അപകടമുണ്ടായത്. ( Malayali died in a car accident in Ajman ).
Read Also: യു.എ.ഇയിലെ പ്രവാസികളെ നാട്ടിലെത്തിക്കാമെന്ന് പറഞ്ഞ് വൻ തട്ടിപ്പ്; വലയിൽ വീഴരുതെന്ന് ഇന്ത്യൻ എംബസി
ഗുതുതരമായി പരുക്കേറ്റ യുവാവ് ചികിത്സയിലിരിക്കേയാണ് മരണത്തിന് കീഴടങ്ങിയത്. അജ്മാനിലെ ഒരു റോസ്റ്ററിയുടെ ദുബൈ ശാഖയിൽ സെയിൽസ്മാനായി ജോലി ചെയ്ത് വരുകയായിരുന്നു. നടപടി ക്രമങ്ങൾ പൂര്‍ത്തീകരിച്ച ശേഷം മൃതദേഹം നാട്ടിലെത്തിച്ചിട്ടുണ്ട്. മാതാവ്: ആമിനക്കുട്ടി. ഭാര്യ: ഹസീന. മക്കൾ: നാജിയ, സഫ് വാൻ, യാസീന്‍.
Story Highlights: Malayali died in a car accident in Ajman
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here