Advertisement

നവരാത്രി ആഘോഷം: മികച്ച നിലയിൽ സംഘടിപ്പിക്കാൻ തീരുമാനം

August 22, 2022
1 minute Read
വാർത്തകൾ നോട്ടിഫിക്കേഷൻ ആയി ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഈ വർഷത്തെ നവരാത്രി ആഘോഷങ്ങൾ മികച്ച നിലയിൽ സംഘടിപ്പിക്കാൻ തീരുമാനം. തിരുവനന്തപുരത്ത് ദേവസ്വം മന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ആലോചനായോഗത്തിൽ തമിഴ്നാട് സർക്കാർ പ്രതിനിധികളടക്കം പങ്കെടുത്തു.

വൈകിട്ട് നാലിന് ഗ്രാൻഡ് ചൈത്രം ശ്രാവണം ഹാളിലാണ് യോഗം ചേർന്നത്. മന്ത്രി അഹമ്മദ് ദേവർ കോവിൽ, എം.എൽ.എ മാരായ സി.കെ ഹരീന്ദ്രൻ, കെ.എ ആൻസലൻ, തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ അനന്തഗോപൻ, ദേവസ്വം പ്രിൻസിപ്പൽ സെക്രട്ടറി കെ.ആർ ജ്യോതിലാൽ തുടങ്ങിയവർ പങ്കെടുത്തു.

സെപ്റ്റംബർ 23 നാണ് ചരിത്ര പ്രസിദ്ധമായ ഉടവാൾ കൈമാറ്റ ചടങ്ങുകൾ തമിഴ്നാട് പത്മനാഭപുരം കൊട്ടാരത്തിൽ നടക്കുക.

Story Highlights: Navratri celebration Decisions

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement