Advertisement

മഴ മുന്നറിയിപ്പ്; അഞ്ച് ജില്ലകളിൽ യെല്ലോ അലേർട്ട്

August 22, 2022
Google News 1 minute Read

സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകാൻ സാധ്യത. മഴയുടെ പശ്ചാത്തലത്തിൽ വിവിധ ജില്ലകളിൽ മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചു. കോഴിക്കോട്, മലപ്പുറം, തൃശൂർ, ഇടുക്കി, എറണാകുളം ജില്ലകളിലാണ് മുന്നിറിയിപ്പ്. നാളെ മൂന്ന് ജില്ലകളിലും മറ്റന്നാൾ അഞ്ച് ജില്ലകളിലുമാണ് യെല്ലോ അലേർട്ട്.

2022 ആഗസ്റ്റ് 22 മുതൽ ആഗസ്റ്റ് 26വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.കേരള – ലക്ഷദ്വീപ് – കർണ്ണാടക തീരങ്ങളില്‍ ഇന്ന് മല്‍സ്യബന്ധനത്തിനു തടസമില്ല.

Read Also: Kerala Rain: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

കേരള – ലക്ഷദ്വീപ് – കർണ്ണാടക തീരങ്ങളിൽ ഓഗസ്റ്റ് 24 മുതൽ 26 വരെ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റര്‍ വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാൽ ഈ ദിവസങ്ങളിൽ മല്‍സ്യബന്ധനത്തിന് പോകാന്‍ പാടുള്ളതല്ല എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Story Highlights: Rain alert Kerala updates

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here