Advertisement

സ്കൂൾ പാഠ്യപദ്ധതി പരിഷ്കരണം: ജനകീയ ചര്‍ച്ചയുടെ സംസ്ഥാനതല ഉദ്ഘാടനം നാളെ

August 22, 2022
Google News 2 minutes Read
cotton hill school ragging

സ്കൂള്‍ പാഠ്യപദ്ധതി പരിഷ്കരണ പ്രവർത്തനങ്ങളുടെ ഭാഗമായി ജനകീയ ചർച്ചകൾ സംഘടിപ്പിക്കാൻ പൊതു വിദ്യാഭ്യാസ വകുപ്പ്. പരിഷ്കരണ പ്രവര്‍ത്തനങ്ങള്‍ ജനാധിപത്യ രീതിയില്‍ നടപ്പിലാക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. എല്ലാ വിഭാഗം ജനങ്ങളുടെയും പങ്കാളിത്തം ഉറപ്പാക്കുന്നതിന് ജനകീയ ചര്‍ച്ചകള്‍ സംഘടിപ്പിക്കും. വിദ്യാഭ്യാസ പ്രവര്‍ത്തനത്തിന്‍റെ കേന്ദ്രബിന്ദുവായ കുട്ടികളും ഈ പരിപാടിയുടെ ഭാഗമാകും.

രക്ഷിതാക്കള്‍, അധ്യാപകര്‍, പൂര്‍വ്വവിദ്യാര്‍ത്ഥികള്‍, വിരമിച്ച അധ്യാപകര്‍, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍, രാഷ്ട്രീയ, സാമൂഹ്യ, സാംസ്കാരിക സംഘടനകള്‍, ക്ലബുകള്‍, വായനശാലകള്‍, അയല്‍ക്കൂട്ടങ്ങള്‍, ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങി സമൂഹത്തിന്‍റെ നാനാതുറകളിൽപ്പെട്ടവര്‍ ഈ ജനകീയ ചര്‍ച്ചകളുടെ ഭാഗമാകേണ്ടതുണ്ട്. കേരളത്തിന് പുറത്തുള്ളവർ ഓണ്‍ലൈന്‍ വഴി ചർച്ചയിൽ പങ്കെടുക്കും. ജനകീയ ചര്‍ച്ചകളിലൂടെ ഉയര്‍ന്നുവരുന്ന ആശയങ്ങള്‍ പരിഗണിച്ചാവും കേരള പാഠ്യപദ്ധതി ചട്ടക്കൂട് 2022 രൂപീകരിക്കുക.

നാളെ വൈകുന്നേരം 3.30 ന് മന്ത്രി വി ശിവന്‍കുട്ടി ജനകീയ ചര്‍ച്ചകളുടെ സംസ്ഥാനതല ഉദ്ഘാടനം പട്ടം ഗവ. ഗേള്‍സ് ഹയര്‍സെക്കന്‍ററി സ്കൂളില്‍ വച്ച് നടത്തും. ചർച്ചകളിൽ എല്ലാ വിഭാഗം ജനങ്ങളും പങ്കെടുക്കണമെന്ന് പൊതു വിദ്യാഭ്യാസ മന്ത്രി അഭ്യർത്ഥിച്ചു. വിശദമായ ചർച്ചകളിലൂടെ പാഠ്യപദ്ധതി പരിഷ്കരണത്തിന്റെ ഭാഗമാകാൻ എല്ലാവരും മുന്നോട്ട് വരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Story Highlights: School curriculum reform: State-level inauguration of public debate tomorrow

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here