വിസ നല്‍കും; ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ പ്രവേശനവിലക്ക് നീക്കി ചൈന

ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ പ്രവേശനവിലക്ക് നീക്കി ചൈന. കോവിഡുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങള്‍ മൂലം രണ്ടര വര്‍ഷത്തിലേറെയായി ചൈനയിലേക്ക് പ്രവേശനം വിലക്കിയിരുന്ന ഇന്ത്യയിലെ വിദ്യാര്‍ത്ഥികള്‍ക്ക് കോഴ്‌സുകള്‍ പൂര്‍ത്തിയാക്കാന്‍ വിസ നല്‍കുമെന്ന് ചൈനീസ് വിദേശകാര്യമന്ത്രാലയം അറിയിച്ചു.(China to issue visas to Indian students)
ചൈനയില്‍ പഠിക്കാന്‍ താല്‍പ്പര്യമുള്ള പുതിയ വിദ്യാര്‍ത്ഥികള്‍ക്കും രാജ്യത്തേക്ക് വരാന്‍ കഴിയുമെന്നും ദീര്‍ഘകാല ഉന്നത വിദ്യാഭ്യാസം നേടുന്നതിന് ചൈനയിലേക്ക് വരാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് വിസ നല്‍കുമെന്നും ന്യൂഡല്‍ഹിയിലെ ചൈനീസ് എംബസി വ്യക്തമാക്കി.
ഇതിനോടകം മെഡിസിന്‍ ഉള്‍പ്പെടെ വിവിധ കോഴ്‌സുകളില്‍ 23,000ത്തോളം വിദ്യാര്‍ത്ഥികളാണ് ചൈനയിലേക്ക് തിരികെപോകാന്‍ ബെയ്ജിംഗിലെ ഇന്ത്യന്‍ എംബസിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.
Read Also: ചൈനീസ് ചാരക്കപ്പൽ ശ്രീലങ്കൻ തുറമുഖം വിട്ടെന്ന് റിപ്പോർട്ട്
വാണിജ്യ, വ്യാപാര ആവശ്യങ്ങള്‍ക്കായുള്ള എം വിസ, പഠന ടൂറുകള്‍, മറ്റ് വാണിജ്യേതര പ്രവര്‍ത്തനങ്ങള്‍ എന്നിവയ്ക്കായി യാത്ര ചെയ്യുന്നവര്‍ക്കുള്ള എഫ് വിസ, ജോലിക്കായി എത്തുന്നവര്‍ക്കുള്ള ഇസഡ് വിസ എന്നീ വിസകളും ചൈന പ്രഖ്യാപിച്ചിട്ടുണ്ട്.
Story Highlights: China to issue visas to Indian students
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here