Advertisement

‘സില്‍വര്‍ലൈന്‍ പദ്ധതി ഉപേക്ഷിച്ചിട്ടില്ല’; ഇന്നല്ലെങ്കില്‍ ഭാവിയില്‍ കേന്ദ്രത്തിന് അനുമതി തരേണ്ടി വരുമെന്ന് മുഖ്യമന്ത്രി

August 23, 2022
Google News 3 minutes Read

സില്‍വര്‍ലൈന്‍ പദ്ധതി സര്‍ക്കാര്‍ ഉപേക്ഷിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍. പദ്ധതിക്ക് ഉടന്‍ കേന്ദ്രാനുമതി കിട്ടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് മുഖ്യമന്ത്രി സഭയില്‍ പറഞ്ഞു. ചില പ്രത്യേക സ്വാധീനങ്ങള്‍ക്ക് വഴങ്ങിയാണ് സില്‍വര്‍ലൈനുള്ള അനുമതി വൈകിപ്പിക്കുന്നത്. പദ്ധതിക്ക് എല്ലാക്കാലവും അനുമതി തരില്ലെന്ന് കേന്ദ്രത്തിന് പറയാനാകില്ല. ഇന്നല്ലെങ്കില്‍ ഭാവിയിലെങ്കിലും പദ്ധതിക്ക് കേന്ദ്രം അനുമതി നല്‍കിയേ മതിയാകൂവെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. (cm pinarayi vijayan on silver line project in kerala assembly )

സംസ്ഥാനത്തിന്റെ വികസനത്തിന് സില്‍വര്‍ലൈന്‍ വളരെ ആവശ്യമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ജിയോ ടാഗിങ് ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ ഉപയോഗിച്ചാണ് നിലവില്‍ കെ റെയിലിനായുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നത്. സില്‍വര്‍ലൈന്‍ വിരുദ്ധ പ്രതിഷേധങ്ങളില്‍ പൊതുമുതല്‍ നശിപ്പിച്ചവര്‍ക്കെതിരെ എടുത്ത കേസ് പിന്‍വലിക്കില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Read Also: സ്വപ്ന സുരേഷിന് വ്യാജ സർട്ടിഫിക്കറ്റ് നിർമ്മിച്ചയാൾ പിടിയിൽ

കേരളത്തിന്റെ വികസനത്തിന് അര്‍ദ്ധ അതിവേഗ റെയില്‍ ആവശ്യമാണെന്നും അതിനെ എന്ത് പേരിട്ട് വിളിച്ചാലും പ്രശ്‌നമില്ലെന്നും മുഖ്യമന്ത്രി പറയുന്നു. കെ റെയില്‍ എന്നല്ലാതെ വേറെ ഏതെങ്കിലും പേരില്‍ ഈ പാതയെ വിളിച്ചോട്ടെ. എന്ത് പേരിട്ട് വിളിച്ചാലും ഈ പദ്ധതി നാടിനുവേണ്ടിയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

അട്ടപ്പാടി മധു കേസില്‍ നീതി ഉറപ്പാക്കാനുള്ള എല്ലാ ശ്രമവും സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാകുന്നുണ്ടെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. സാക്ഷികള്‍ക്ക് പൊലീസ് കൃത്യമായി സംരക്ഷണം നല്‍കുന്നുണ്ട്. പ്രതികള്‍ക്ക് മതിയായ ശിക്ഷ ഉറപ്പുവരുത്തുമെന്നും മുഖ്യമന്ത്രി ചോദ്യത്തിന് മറുപടി പറയുന്ന വേളയില്‍ അറിയിച്ചു.

Story Highlights: cm pinarayi vijayan on silver line project in kerala assembly

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here