സംസ്ഥാനത്തെ ഏറ്റവും നീളം കൂടിയ കാൽനട മേൽപാലം നാടിന് സമർപ്പിച്ചു

തിരുവനന്തപുരം നഗരവാസികൾക്കായി കിഴക്കേകോട്ടയിൽ പണി കഴിപ്പിച്ച കാൽനട മേൽപ്പാലം ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് നാടിന് സമർപ്പിച്ചു. അഭിമാനം അനന്തപുരി എന്ന സെൽഫി പോയിന്റിന്റെ ഉദ്ഘാടനം നടൻ പൃഥ്വിരാജ് നിവഹിച്ചു. സംസ്ഥാനത്തെ തന്നെ ഏറ്റവും നീളം കൂടിയ കാൽനട മേൽപാലമാണ് കിഴക്കേകോട്ടയിൽ നിർമിച്ചത്. ( kerala biggest walk way inaugurated )
104 മീറ്റർ നീളമുള്ള സംസ്ഥാനത്തെ തന്നെ ഏറ്റവും നീളംകൂടിയ കാൽനട മേൽപാലമാണ് തിരുവനന്തപുരം നഗരസഭയുടെ നേതൃത്വത്തിൽ യാഥാർത്ഥ്യമായത്. കാത്തിരിപ്പിനൊടുവിൽ ഉദ്ഘാടന വേദിയിലേക്ക് പ്രിയ താരം പ്രിത്വിരാജ് എത്തിയതോടെ ആവേശം ഇരട്ടിയായി
കാൽനട മേൽ പാലം ടൂറിസം മന്ത്രി മന്ത്രി മുഹമ്മദ് റിയാസും സെൽഫി പോയിന്റിന്റെ ഉദ്ഘാടനം ചലച്ചിത്ര താരം പൃഥ്വിരാജും നിർവഹിച്ചു. മേയർ ആരാ രാജേന്ദ്രനോടൊപ്പം മേല്പലത്തിൽ കയറിയതിനു ശേഷമാണ് ഉദ്ഘാടന വേദിയിലേക്ക് ഇരുവരും എത്തിയത്.
മേൽപ്പാലം നഗരത്തിന്റെ മാറ്റുകൂട്ടുമെന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.
തലസ്ഥാന പെരുമ വിളിച്ചോതുന്ന മേൽപ്പാലം യാഥാർത്ഥ്യമാക്കിയ തിരുവനന്തപുരം കോർപ്പറേഷന് പ്രിത്വിരാജ് നന്ദി പറഞ്ഞു.
നാല് കോടിയോളം രൂപ മുടക്കി ആക്സോ എൻജിനിയേഴ്സാണ് നിർമാണം പൂർത്തിയാക്കിയത് . ചടങ്ങിൽ എ എ റഹീം എംപി, മന്ത്രിമാരായ ആന്റണി രാജു ജി ആർ അനിൽ, മേയർ ആര്യ രാജേന്ദ്രൻ, തുടങ്ങി നിരവധി പേർ പങ്കെടുത്തു.
Story Highlights: kerala biggest walk way inaugurated
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here