മുംബൈയിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ ബോംബ് ഭീഷണി

മുംബൈയിലെ പ്രമുഖ പഞ്ചനക്ഷത്ര ഹോട്ടലിൽ സ്‌ഫോടനം നടത്തുമെന്ന് ഭീഷണി. ഹോട്ടലിൽ നാലിടത്ത് ബോംബുകൾ സൂക്ഷിച്ചിട്ടുണ്ടെന്ന് അജ്ഞാതൻ ഫോണിലൂടെ ഭീഷണി മുഴക്കി. അഞ്ച് കോടി നൽകിയാൽ ബോംബ് നിർവീര്യമാക്കുമെന്നും ഇയാൾ പറഞ്ഞു. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
മുംബൈയിലെ ലളിത് ഹോട്ടലിൽ വൈകുന്നേരം ആറ് മണിയോടെയാണ് കോൾ ലഭിച്ചതെന്ന് വൃത്തങ്ങൾ അറിയിച്ചു. ഹോട്ടലിൽ നാല് സ്ഥലങ്ങളിൽ ബോംബ് വച്ചിട്ടുണ്ടെന്നും മാനേജ്‌മെന്റ് 5 കോടി രൂപ നൽകിയില്ലെങ്കിൽ സ്‌ഫോടനം നടത്തുമെന്നും അജ്ഞാതൻ ഭീഷണിപ്പെടുത്തി. സുരക്ഷാ പരിശോധനയിൽ ഹോട്ടലിൽ ഒരിടത്തും ബോംബ് കണ്ടെത്താത്തതിനാൽ ഇത് വ്യാജമാണെന്ന് തെളിഞ്ഞു.
Story Highlights: Mumbai 5-Star Hotel Gets Hoax Bomb Threat
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here