ഡെലിവറി ബോയ്സിന്റെ വേഷത്തിലെത്തി പൊലീസിന്റെ സിനിമാ സ്റ്റൈൽ ഓപ്പറേഷൻ; മാലക്കള്ളന്മാർ പിടിയിൽ

ഡെലിവറി ബോയ്സിൻ്റെ വേഷത്തിലെത്തി മാലക്കള്ളന്മാരെ കുടുക്കി പൊലീസ്. മുംബൈ പൊലീസാണ് നഗരത്തിൻ്റെ വിവിധ ഇടങ്ങളിൽ വച്ച് ബൈക്കിലെത്തി മാലമോഷണം നടത്തിവന്ന രണ്ടംഗ സംഘത്തെ സിനിമാ സ്റ്റൈലിൽ കുടുക്കിയത്. 300ലധികം സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് പൊലീസ് ഓപ്പറേഷൻ നടത്തിയത്.
സിസിടി ദൃശ്യങ്ങൾ പരിശോധിച്ചതിനെ തുടർന്ന് മോഷ്ടാക്കൾ സഞ്ചരിച്ചിരുന്ന ബൈക്ക് ഒരു റെയിൽവേ സ്റ്റേഷനിൽ പാർക്ക് ചെയ്തതായി കണ്ടെത്തി. ഈ ബൈക്ക് തിരികെ എടുക്കാൻ ഇവർ വരുമെന്ന് പൊലീസ് മനസ്സിലാക്കി. തുടർന്ന് കസ്തൂർബ പൊലീസ് സ്റ്റേഷനിലെ ചില ഉദ്യോഗസ്ഥർ സൊമാറ്റോ ഡെലിവറി ബോയ്സിൻ്റെ വേഷമണിഞ്ഞ് മൂന്ന് ദിവസത്തോളം കാത്തുനിന്നു. മോഷ്ടാക്കളുടെ ബൈക്കിൻ്റെ പ്ലഗ് പൊലീസുകാർ നേരത്തെ മാറ്റിയിരുന്നു. മോഷ്ടാക്കളിൽ ഒരാൾ ബൈക്കെടുക്കാൻ എത്തിയപ്പോൾ കാത്തുനിന്ന പൊലീസുകാർ ഇയാളെ പിടികൂടുകയായിരുന്നു. പ്ലഗ് ഊരിമാറ്റിയതിനാൽ ബൈക്ക് സ്റ്റാർട്ട് ചെയ്യാൻ ഇയാൾക്ക് സാധിച്ചില്ല. സംഘത്തിലെ രണ്ടാമത്തെയാണ് പിന്നീട് പിടികൂടി. ഇവരിൽ നിന്ന് രണ്ട് ബൈക്കുകളും മോഷ്ടിച്ച മാലകളും കണ്ടെടുത്തു. 20ലധികം കേസുകളാണ് ഇവർക്കെതിരെ ഉള്ളത്.
ഒരു സ്ഥലത്ത് ബൈക്ക് പാർക്ക് ചെയ്യുന്ന സംഘം മറ്റൊരു സ്ഥലത്തേക്ക് പോയാണ് കൃത്യം നടത്തിയിരുന്നത്.
Story Highlights: Police Catch Chain Snatchers Delivery Boys
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here