Advertisement

ക്രൂരമായ ബുള്ളിയിംഗിനിരയായ ക്വാഡൻ ബെയിൽസിന് ‘മാഡ് മാക്സി’ൽ അഭിനയിക്കാൻ അവസരം

August 23, 2022
Google News 3 minutes Read
Quaden Bayles Mad Max

ബുള്ളിയിംഗിനിരയായ ക്വാഡൻ ബെയിൽസ് എന്ന 11 വയസുകാരന് ഹോളിവുഡ് സിനിമയിൽ അവസരം. സഹപാഠികളിൽ നിന്ന് ക്രൂരമായ ബുള്ളിയിംഗുകൾക്കിരയായ ക്വാഡൻ ‘തനിക്ക് ജീവനൊടുക്കണ’മെന്ന് കരഞ്ഞുകൊണ്ട് പറയുന്ന വിഡിയോ 2020 ഫെബ്രുവരിയിൽ കുട്ടിയുടെ അമ്മ തന്നെയാണ് സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്. തുടർന്ന് ലോകത്തിൻ്റെ വിവിധ ഇടങ്ങളിൽ നിന്ന് ക്വാഡന് പിന്തുണ ലഭിച്ചു. ഇതിനു പിന്നാലെയാണ് സിനിമയിലേക്കും ക്വാഡന് ക്ഷണമെത്തുന്നത്. (Quaden Bayles Mad Max)

ബോളിവുഡ് പ്രശസ്ത സിനിമാ പരമ്പരയായ മാഡ് മാക്സിലെ പുറത്തിറങ്ങാനിരിക്കുന്ന സിനിമ ‘മാഡ് മാക്സ്: ഫ്യൂരിയോസ’യിലാണ് ക്വാഡന് അവസരം ലഭിച്ചിരിക്കുന്നത്. ജോർജ് മില്ലർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ക്രിസ് ഹേംസ്‌വെർത്ത്, ആന്യ ടെയ്‌ലർ-ജോയ് തുടങ്ങിയ പ്രമുഖ താരങ്ങൾ വേഷമിടും. 2024ലാണ് സിനിമ പുറത്തിറങ്ങുക. ജോർജ് മില്ലറിൻ്റെ തന്നെ ‘ത്രീ തൗസൻഡ് ഇയേഴ്സ് ഓഫ് ലോങിങ്’ എന്ന സിനിമയിലും ക്വാഡൻ ബെയിൽസ് അഭിനയിക്കും. ഇദ്രീസ് എൽബ, ടിൽഡ സ്വിൻടൺ എന്നിവരാണ് ഈ സിനിമയിലെ പ്രധാന അഭിനേതാക്കൾ.

Read Also: കുള്ളനെന്നു വിളിച്ച് പരിഹാസം; ക്വാഡനു പിന്തുണയുമായി ഹ്യൂ ജാക്ക്മാൻ അടക്കമുള്ളവർ

സഹപാഠികളിൽ നിന്ന് ബുള്ളിയിംഗിന് ഇരയായ ക്വാഡൻ എന്ന 9കാരൻ്റെ വീഡിയോ അവൻ്റെ അമ്മ യരാഖ ബെയിൽസ് തന്നെയാണ് ഫേസ്ബുക്കിൽ പങ്കുവെച്ചത്. ഓസ്ട്രേലിയയിലെ ബ്രിസ്ബനിലാണ് സംഭവം. വീഡിയോയിൽ കരഞ്ഞു കൊണ്ട് ക്വാഡൻ പറയുന്നത്, ‘എനിക്കൊരു കയർ തരൂ, ഞാൻ ആത്മഹത്യ ചെയ്യട്ടെ’ എന്നാണ്. തൻ്റെ കൂട്ടുകാർ കുള്ളനെന്നു വിളിച്ച് തന്നെ കളിയാക്കുകയാണെന്നാണ് ക്വാഡൻ കരഞ്ഞു കൊണ്ട് അമ്മയോട് പറയുന്നത്. ‘കത്തി കൊണ്ട് എനിക്ക് എന്റെ ഹൃദയം തകർക്കണം, എന്നെ ആരെങ്കിലും ഒന്നു കൊന്നു തരണമെ’ന്നും ക്വാഡൻ പറയുന്നു.

‘പഠിക്കാനും അല്പം ഉല്ലാസത്തിനും വേണ്ടിയാണ് എൻ്റെ മകൻ സ്കൂളിൽ പോകുന്നത്. പക്ഷേ, എന്നും എന്തെങ്കിലുമൊക്കെ സംഭവിക്കുന്നു. ആരെങ്കിലുമൊക്കെ അവനെ പരിഹസിക്കുന്നു. മകന്റെ സങ്കടം ഞങ്ങളുടെ കുടുംബത്തെ അതിയായി വേദനിപ്പിക്കുന്നു. ഇത്തരത്തിലുള്ള പരിഹാസം എങ്ങനെയാണ് ഒരു ‍കുഞ്ഞിനെ തകർക്കുന്നതെന്ന് മനസ്സിലാക്കണം.’- വീഡിയോയിലൂടെ അമ്മ പറയുന്നു.

വീഡിയോ 134,000ലധികം തവണ സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കപ്പെപ്പെട്ടു. ഇതോടെ നിരവധി ആളുകൾ ക്വാഡന് പിന്തുണ അർപ്പിച്ചും സ്നേഹം പങ്കുവെച്ചും രംഗത്തെത്തി.

Story Highlights: Quaden Bayles movie Mad Max

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here